MOBILE PHONE | നവംബർ 1 മുതൽ വിളിക്കുന്നയാളുടെ പേരും ഫോണിൽ തെളിയും

രാജ്യത്തുടനീളം കോളർ നെയിം പ്രദർശന സംവിധാനം നടപ്പാക്കാനാണ് ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്

ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന കോളുകളിൽ വിളിക്കുന്നയാളുടെ പേരും ഫോൺ നമ്പറിനൊപ്പം പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ടെലികോം വകുപ്പ്. 2026 നവംബർ 1 മുതൽ രാജ്യത്തുടനീളം കോളർ നെയിം പ്രദർശന സംവിധാനം നടപ്പാക്കാനാണ് ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്ന് വിളിക്കുന്നവരെ തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് എളുപ്പമാകും.

നിലവിൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ പേര് അറിയാൻ പലരും ട്രൂകോളർ പോലുള്ള ആപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ ടെലികോം കമ്പനികളുടെ വരിക്കാരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പേര് പ്രദർശിപ്പിക്കുക.

വിളിക്കുന്നയാളുടെ നമ്പറും പേരും മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന രീതിയിലാണ് സിഎൻഎപി സംവിധാനം പ്രവർത്തിക്കുക. ഉപഭോക്താക്കൾ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്നും സേവനം സ്വമേധയാ ലഭ്യമാക്കണമെന്നുമാണ് നിർദേശം.

സ്വീകർത്താവിന്റെ ഫോണിൽ നമ്പർ നേരത്തേ സേവ് ചെയ്തിട്ടുണ്ടെങ്കിൽ കോൺടാക്ട് ലിസ്റ്റിലെ പേരായിരിക്കും കാണിക്കുക. നമ്പർ സേവ് ചെയ്തിട്ടില്ലാത്ത ആഭ്യന്തര കോളുകളിൽ ടെലികോം കമ്പനിയുടെ രേഖകളിലുള്ള പേരാണ് പ്രദർശിപ്പിക്കുക.

വിദേശത്തുനിന്നുള്ള കോളുകളിൽ സേവ് ചെയ്യാത്ത നമ്പറുകളുടെ കാര്യത്തിൽ വിളിക്കുന്നയാളുടെ പേരിന് പകരം ‘ഇന്റർനാഷണൽ കാൾ ’ എന്നായിരിക്കും കാണിക്കുക. വിളിക്കുന്നയാളുടെ നമ്പർ മറച്ചുവയ്ക്കുന്നതിനുള്ള സിഎൽഐആർ സൗകര്യം ഉപയോഗിക്കുന്നവരുടെ പേരും പ്രദർശിപ്പിക്കില്ല.

ആദ്യഘട്ടത്തിൽ 4ജി, 5ജി ഉൾപ്പെടെയുള്ള 4ജി മുതലുള്ള വയർലെസ് നെറ്റ്‌വർക്കുകളിലാണ് സംവിധാനം നടപ്പാക്കുക. 2ജി, 3ജി നെറ്റ്‌വർക്കുകളിലും ലാൻഡ്‌ലൈൻ സേവനങ്ങളിലും ഇത് നടപ്പാക്കുന്ന കാര്യം പിന്നീട് പ്രത്യേകം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾ പുതിയ നിർദേശം നടപ്പാക്കേണ്ടിവരും.

അജ്ഞാത നമ്പറുകളിൽ നിന്നുള്ള അനാവശ്യ കോളുകൾ, വ്യാജ ഫോൺവിളികൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തിരിച്ചറിയാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. വിളിക്കുന്നയാളുടെ തിരിച്ചറിയൽ വിവരങ്ങൾ ലഭിക്കുന്നതിലൂടെ സംശയകരമായ കോളുകൾ സ്വീകരിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ ജാഗ്രത പുലർത്താനാകും.

അതേസമയം, സ്ക്രീനിൽ പേര് തെളിയുന്നു എന്നതുകൊണ്ടുമാത്രം ഒരു കോൾ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനാവില്ല. തട്ടിപ്പുകാർക്ക് മറ്റു മാർഗങ്ങളിലൂടെ ആളുകളെ കബളിപ്പിക്കാൻ കഴിയുന്നതിനാൽ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ ഓടിപിയോ അപരിചിതരുമായി പങ്കുവയ്ക്കരുത്.

കോളർ ഐഡി സംവിധാനം നടപ്പാക്കുമ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ടെലികോം കമ്പനികൾക്ക് നിർദേശമുണ്ട്. കോളിന്റെ പേര് തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികളും ഒരുക്കേണ്ടിവരും.

പുതിയ സംവിധാനം നടപ്പാകുന്നതോടെ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് സ്പാം കോളുകൾ പൂർണമായും ഇല്ലാതാക്കുമോ എന്നത് സംവിധാനം പ്രാവർത്തികമാകുന്നതോടെ മാത്രമേ വ്യക്തമാകൂ.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal