രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ കോളുകളുടെ നിരക്കുകൾ കൂട്ടാൻ ഒരുങ്ങുന്നതായി വാർത്ത.
ജിയോ, എയർടെൽ, വി തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ മൊബൈൽ ഫോൺ സേവന ദാതാക്കൾ തങ്ങളുടെ ഫോൺ ചാർജുകൾ ഉയർത്താൻ പോകുന്നു. സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ കാര്യക്ഷമമായി നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനും വലിയ തോതിൽ നിക്ഷേപം നടത്തിയതിനാൽ ചാർജുകൾ വർധിപ്പിക്കാതെ നിവൃത്തിയില്ല എന്നാണ് കമ്പനികൾ പറയുന്നത്.
10 മുതൽ 15 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.