വർഷങ്ങൾക്കുശേഷം ഇന്ത്യൻ റെയിൽവേ തങ്ങളുടെ ടിക്കറ്റ് നിരക്ക് കൂട്ടാൻ പോകുന്നതായി വാർത്ത.
നോൺ എസി , മെയിൽ , എക്സ്പ്രസ്സ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വാർഷിപ്പിക്കനാണ് തീരുമാനം. എസി ക്ലാസുകൾക്ക് നിരക്ക് 2 ശതമാനം ആയിരിക്കും കൂട്ടുക.
എന്നാൽ പ്രതിമാസ സീസൺ ടിക്കറ്റുകൾക്കു വർദ്ധന ഉണ്ടാകില്ല എന്നാണ് അറിയുന്നത്.
500 കിലോമീറ്റർ വരെയുള്ള സബർബൻ സെക്കന്റ് ക്ലാസ്സ് യാത്രാനിരക്ക് പഴയപടി തുടരും. അത് കഴിഞ്ഞുള്ള ദൂരത്തിനു അര പൈസയുടെ വർധനവ് കിലോമീറ്ററിന് ഉണ്ടാകും.
അതുപോലെ ജൂലൈ ഒന്നും മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആധാർ അധിഷ്ഠിതമായ ഓടിപി ഓതെന്റിക്കേഷൻ നിർബദ്ധമാക്കും. ഏജന്റുമാരുടെ ബുക്കിങ് കൂടുന്നത് നിയന്ത്രിക്കാനും സാധരണക്കാർക്കു ടിക്കറ്റുകൾ കിട്ടാൻ ബുദ്ധിമുട്ടു വരുന്നു എന്ന പരാതി പരിഹരിക്കാനുമാണ് ഈ നിർദേശം.
പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് അറിയുന്നത്.