പുതുതായി എടുക്കുന്ന ഓരോ പാൻകാർഡിനും ആധാർ നിർബന്ധമാക്കി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് .
ഇനി നിങ്ങൾ ഒരു പുതിയ പാൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പഴയതുപോലെ ആകില്ല കാര്യങ്ങൾ. നേരത്തെ ആധികാരികമായ ഏതെങ്കിലും തിരിച്ചറിയൽ രേഖകളോ,ജനന സർട്ടിഫിക്കറ്റോ നൽകിയാൽ പാൻ കാർഡ് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.
പുതിയ നിയമമനുസരിച്ചു ഇനി പുതിയ പാൻകാർഡ് സ്വന്തമാക്കാൻ ആധാർകാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇൻകം ടാക്സ് സുതാര്യമാക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
ജൂലൈ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.