R B I | വായ്പ തിരിച്ചടവിന് പുതിയ മാർഗനിർദേശങ്ങളുമായി ആർബിഐ

വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത ഉപഭോക്താക്കളെ ആവശ്യമില്ലാതെ ഉപദ്രവിക്കുന്നത് നിയന്ത്രിക്കാനായി ആർബി പുതിയ പെരുമാറ്റച്ചട്ടങ്ങൾ നിർദേശിച്ചിരുന്നു.

മുംബൈ : വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലുള്ള വായ്പ തിരിച്ചുപിടിക്കുന്നതിനായി ബാങ്കുകളും, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങൾ ആര്‍ബിഐ പുറത്തിറക്കി.

വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമായി മനസിലാക്കുകയും വേണ്ടുന്ന കാര്യങ്ങൾ പരിഗണിക്കുകയും വേണം.

അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ പാടില്ല.

വായ്പ എടുത്തവരുടെ ബന്ധുക്കൾ തുടങ്ങിയ അവരുമായി അടുപ്പമുള്ളവരെ ആവശ്യമില്ലാതെ ബന്ധപ്പെടുന്നതിൽ വിലക്കുകൾ ഏർപ്പെടുത്തി .

രാവിലെ 8 മണി മുതൽ രാത്രി 7 മണിവരെ മാത്രമേ വായ്പ എടുത്തവരുമായി ബന്ധപ്പെടാൻ പാടുള്ളു.

വായ്പ വീണ്ടെടുക്കല്‍ ചുമതലപ്പെടുത്തിയ റിക്കവറി ഏജന്റിന്റെ വിവരങ്ങള്‍ ഉപഭോക്താവിനെ ബാങ്കുകൾ മുന്‍കൂട്ടി അറിയിക്കണം.

റിക്കവറി ഏജന്റുകാരുടെ അനാവശ്യ ഇടപെടൽ, ഭീഷണിപ്പെടുത്തൽ എന്നിവ കർശനമായി നിർദ്ധിച്ചിട്ടുണ്ട്.

വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളും അവരുടെ റിക്കവറി ഏജന്റുമാരും നടത്തുന്ന അനാവശ്യ ഭീഷണിപ്പെടുത്തലും മനസികപീഡനവും വർധിച്ചുവരുന്നതും ഇതുമൂലം പല ആത്മഹത്യകളും മറ്റും ഉണ്ടായതിന്റെ വെളിച്ചത്തിൽ ആണ് ആർ ബി പുതിയ നിയമങ്ങ അടങ്ങിയ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ നിർബന്ധിതമായത്.

ബാങ്കിങ് മേഖലയില്‍ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ണായകമായ സ്ഥാനം വഹിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal