വീണ്ടും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു ഓയിൽ കമ്പനികൾ
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരും..
ആഗസ്റ് ഒന്ന് മുതൽ രാജ്യത്തു വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 19 കിലോഗ്രാം വരുന്ന സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു.
തുടർച്ചയായി രണ്ടാം മാസവും വാണിജ്യ സിലിണ്ടറുകളുടെ വർധിച്ച വില ഓയിൽ കമ്പനികൾ കുറയ്ക്കുന്നത്. എന്നാൽ ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് വലിയൊരു ആശ്വാസമാണ് ഈ നീക്കം. എന്നാൽ സാധാരണക്കാരായ ഗാർഹിക ഉപഭോക്താക്കൾക്ക് നിരാശയുമാണ് ഓയിൽ കമ്പനികളുടെ ഈ നീക്കം കൊണ്ട് ഉണ്ടായിരിക്കുന്നത്.
.png)