നഷ്ടങ്ങൾ നികത്തി ഇന്ത്യൻ എണ്ണ കമ്പനികൾ വരും നാളുകളിൽ ലാഭം ഉണടാക്കാൻ തുടങ്ങും എന്ന് പുതിയ റിപോർട്ടുകൾ പറയുന്നു. അങ്ങനെ വന്നാൽ വരും നാളുകളിൽ എണ്ണ ഉൽപന്നങ്ങളുടെ വിലയിലും ഇടിവ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഇറാൻ അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമോസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകളുടെ വരവ് കുറഞ്ഞത് വഴി ഇന്ത്യയിൽ പെട്രോൾ ഡീസൽ ഗ്യാസ് തുടങ്ങിയവയ്‌ക്കെല്ലാം വില വർധിക്കുകയും രാജ്യത്തെ എണ്ണ കമ്പനികൾക്കെല്ലാം ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെതിരുന്നു.
ഏന്നാൽ ഇപ്പോൾ വരുന്ന ചില സൂചനകൾ പ്രകാരം വരും നാളുകളിൽ എണ്ണ കമ്പനികളുടെ നഷ്ടം നികത്തി ലാഭം ഉണ്ടാകാൻ പോകുന്നു എന്നാണ്.
ഐഒസി,ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ പൊതുമേഖല എണ്ണക്കമ്പനികൾക്ക് യൂദ്ധം മൂലം 18150 കോടിയുടെ നഷ്ടം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ ക്രൂഡോയിൽ വിലയിൽ കുറവ് വന്നതിനാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഈ കമ്പനികൾക്കെല്ലാം കൂടി 14470 കോടി രൂപയുടെ അറ്റാദായം ഉണ്ടാകുമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ ഉണ്ടായ നഷ്ടങ്ങൾ നികത്തി എണ്ണ കമ്പനികൾ ലാഭം കൊയ്യാൻ തുടങ്ങിയാൽ പെട്രോൾ ഡീസൽ ഗ്യാസ് തുടങ്ങിയ എണ്ണ ഉത്പന്നങ്ങളുടെ വിലയിലും കുറവ് വരൻ സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നതു. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
.png)