BROADBAND SERVICES | സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾക്കു ഇന്ത്യയിൽ അനുമതി

ഒടുവിൽ ബ്രോഡ്ബാൻഡ് സാറ്റലൈറ് സേവനങ്ങൾ നല്കാൻ ഇന്ത്യയിൽ അനുമതി ലഭിച്ചിരിക്കുന്നു.

ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ഇതിനായുള്ള അനുമതി നൽകി എന്നാണ് അറിയുന്നത്.

ഉപഗ്രഹ സ്പെക്ട്രം അനുവദിക്കുന്നതിന് ട്രായ് പറഞ്ഞ ശുപാർശകൾ എല്ലാം തന്നെ കമ്മീഷൻ അംഗീകരിച്ചുകൊണ്ടാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതുവഴി സാറ്റലൈറ് ബ്രോഡ്ബാൻഡ് സേവങ്ങൾ നൽകുന്നതിനായി അപേക്ഷിച്ചിട്ടുള്ള കമ്പനികൾക്ക് അവരുടെ സേവങ്ങൾ നൽകുന്നതിന് സർക്കാരിന് അംഗീകാരം നല്കാൻ സാധിക്കും,

നിബന്ധനകൾക്ക് വിധേയമായാണ് ഓരോ കമ്പനികൾക്കും അംഗീകാരം നൽകുക, 5 വർഷത്തേക്കായിരിക്കും അനുമതി. അതോടൊപ്പം മൊത്തം വരുമാനത്തിന്റെ 5 ശതമാനം സ്പെക്ട്രം ഉപയോഗ ചാർജായി നൽകേണ്ടിവരും.

ഇന്ത്യയിൽ സേവനം നൽകാനുള്ള അംഗീകാരം സ്റ്റാർലിങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ റിലയൻസ് ജിയോ, വൺവെബ്, യുട്ടെൽസാറ്റ് എന്നീ കമ്പനികളും അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

കമ്മീഷന്റെ അനുമതി ഇനി മന്ത്രിസഭാ സമിതിയും പിന്നീട് കേന്ദ്ര മന്ത്രിസഭയും അംഗീകരിക്കേണ്ടതുണ്ട്. അതിനു ശേഷമായിരിക്കും പൂർണ അനുമതി ലഭിക്കുക.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal