META | മെറ്റയുടെ പുതിയ എഐ പതിപ്പ് ബിസിനസ്‌ ഏജന്റ് പുറത്തിറങ്ങി

ബിസിനസുകാരെ  സഹായിക്കാനുള്ള മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ചുള്ള 'ബിസിനസ്‌ ഏജന്റ്' സംവിധാനം ലണ്ടനിൽ ഈയിടെ നടന്ന കോൺവെർസേഷൻ 2026 ഇവന്റിൽ അവതരിപ്പിച്ചു.

വാട്‌സാപ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയ മെറ്റയുടെ പ്ലാറ്റ്ഫോമിലൂടെ ബിസിനസ് നടത്തുന്നവർക്ക് തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം പൂർണമായും ഓട്ടോമേറ്റ് ചെയ്യാനും വിൽപന വർധിപ്പിക്കാനും ഈ എഐ ടൂൾ സഹായിക്കും എന്നാണ്  കമ്പനി അവകാശപ്പെടുന്നത്.

ഉപഭോക്താക്കളോട് അവരുടെ പ്രാദേശിക ഭാഷയിൽ സംസാരിക്കാനാകും എന്നതാണ് ഈ എഐ അസിസ്റ്റന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ജീവനക്കാർ ഇല്ലാതെ തന്നെ 24 മണിക്കൂറും ഉപഭോക്താക്കളോട് സംവദിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഈ എഐ സംവിധാനം വഴി സാധിക്കുന്നതാണ്.

തങ്ങളുടെ ഉപഭോക്താക്കളുടെ മെറ്റ പ്ലാറ്റ്ഫോമുകളിൽ എല്ലാം നടത്തുന്ന ചാറ്റുകൾ ഇനി ഒരൊറ്റ എ.ഐ പ്ലാറ്റ്‌ഫോമിലൂടെ ഓരോ ബിസിനസുകാർക്കും നിയന്ത്രിക്കാനാകും എന്നതാണ് ഇതിന്റെ വലിയൊരു പ്രത്യേകത 

നിലവിൽ ലക്ഷകണക്കിന് ബിസിനസുകൾ വാട്‌സാപ്പിലും മെസഞ്ചറിലും ഈ എഐ ഏജന്റുകളെ ഉപയോഗിക്കുന്നുണ്ട്. ഇത് ഇനി ആഗോളതലത്തിൽ എല്ലാത്തരം ബിസിനസുകൾക്കുമായി വ്യാപിപ്പിക്കാനാണ് മെറ്റാ ആലോചിക്കുന്നത്. നിലവിൽ ഈ സേവനം ഫ്രീ ആണെങ്കിലും പിന്നീട് ഇതിന് ഒരു നിശ്ചിത തുക സബ്സ്ക്രിപ്ഷൻ ആയി കമ്പനി ഈടാക്കുന്നതായിരിക്കും.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal