FUEL PRICE | ഇന്ധന പ്രതിസന്ധി രൂക്ഷം, നിയന്ത്രണങ്ങളുമായി കേന്ദ്രം

പെട്രോളിയം പ്രതിസന്ധി അനന്തമായി നീണ്ടുപോകുമ്പോൾ ഇന്ധന ഉപയോഗത്തിൽ പുതിയ വിലക്കുകൾ ഏർപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ.


ഒരു വാഹനത്തിന് ഒരു പെട്രോൾ പമ്പിൽ നിന്നും പരമാവധി ഒരുദിവസം 200 ലിറ്റർ ഇന്ധനം മാത്രം നൽകാൻ പാടുള്ളു എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശം. ഇങ്ങനെ വാങ്ങുന്ന ഇന്ധനം ഒരിക്കലും മറിച്ചു വിളിക്കാനും പാടുള്ളതല്ല.

അതുപോലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ ഒരിക്കലും റീട്ടയിൽ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം വാങ്ങാൻ പാടുള്ളതല്ല. അവർക്ക് അവരുടെ സ്വന്തം കോൺസ്യുമർ പമ്പുകളിൽ നിന്നോ ബൾക്ക് സെയിൽ പോയിന്റുകളിൽ നിന്നോ മാത്രമേ ഇന്ധനം വാങ്ങാൻ അനുവാദം ഉള്ളു.

ഇങ്ങനെ വാങ്ങുന്ന ഇന്ധനം ഒരിക്കലും കരിഞ്ചന്തയിൽ വില്പന നടത്തുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.

കരുതൽ ഇന്ധന ശേഖരത്തിൽ കുറവ് വരുന്നതും ആഗോള തലത്തിൽ ക്രൂഡ് ഓയിൽ ലഭ്യതയിൽ വരുന്ന പ്രശ്നങ്ങളും ആണ് ഈ വിലക്കിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഈ നിയന്ത്രണം നിലവിൽ 90 ദിവസത്തേക്ക് മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal