MISSION 14X | വിദ്യാർഥികളിലെ സംരംഭകർക്കായി മിഷൻ 14 എക്സ്

വിദ്യാർത്ഥികൾക്കും ബിസിനസ്‌ ഐഡിയ ഉണ്ടെങ്കിൽ അതിന് സഹായഹസ്ഥവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ.
തിരുവനന്തപുരം : വിദ്യാർഥി സമൂഹത്തിൽ നിന്നും അവരുടെ ബിസിനസ്‌ ഇച്ഛാശക്തിയിൽ നിന്നും ഉയർന്നുവരുന്ന ആശയങ്ങൾ, അത് ഭാവിയിൽ വലിയ സാധ്യതയുള്ള കണ്ടെത്തലുകള്‍, നൂതന സാങ്കേതിക വിദ്യകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം അതിനെ വളർത്തുവാനുമുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്.
"മിഷൻ 14 എക്സ്" എന്ന പേരിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ് ഈ ആശയവും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുത്തു നടത്തുന്നത്.

വിദ്യാർത്ഥികളിൽ വളർന്നുവരുന്ന നൂതന ആശയങ്ങൾ കണ്ടെത്താനും അത് വികസിപ്പിക്കാനുമായി 
 കേരള സംസ്ഥാനത്തെ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ആൻഡ് എന്റപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററുകളിലെ വിദഗ്ധരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പുതിയ ആശയങ്ങള്‍ക്കും സംരംഭകത്വത്തിനും പിന്തുണ നല്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലെ വ്യവസായ വിദഗ്ധരെ അടുത്ത തലമുറയിലെ വിദ്യാർത്ഥികളിലെ നവീകരണ ആശയക്കാരുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന നൽകിയിരിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ആശയങ്ങളും അവരുടെ സ്റ്റാർട്ടപ്പുകളും ആശയ ഘട്ടത്തിൽ നിന്ന് വിപണിക്ക് ആവശ്യമായ സംരംഭങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗ്ഗനിർദ്ദേശം ഇതിലൂടെ നൽകുന്നു.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal