WEALTH 360 | സാമ്പത്തിക വിവരങ്ങൾ എല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

വെല്‍ത്ത് 360 - പുതിയ ഡിജിറ്റൽ സംവിധാനവുമായി യുടിഐ മ്യൂച്വല്‍ ഫണ്ട്.
യൂ ടി ഐ മുച്ചൽ ഫണ്ട്‌ തങ്ങളുടെ നിക്ഷേപകരുടെ സാമ്പത്തിക വിവരങ്ങള്‍ കൃത്യമായും സുരക്ഷിതമായും ട്രാക്ക് ചെയ്യുന്നതിനായി യുടിഐ മ്യൂച്വല്‍ ഫണ്ട് വെല്‍ത്ത് 360 എന്ന പേരിൽ പുതിയ ഡിജിറ്റല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു.

ഒന്നിലധികം സ്ഥാപനങ്ങളിലുള്ള നിങ്ങളുടെ എല്ലാ സാമ്പത്തിക നിക്ഷേപങ്ങളും ഒരൊറ്റ ഏകീകൃത ഡാഷ്‌ബോർഡിൽ കാണാനും ട്രാക്ക് ചെയ്യാനും നിങ്ങളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിങ് ഡിപ്പോസിറ്റുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, ഇടിഎഫുകള്‍, എന്‍പിഎസ് തുടങ്ങിയവയുടെ വിവരങ്ങളെല്ലാം പുതിയ സംവിധാനം വഴി കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

റിസർവ്‌ ബാങ്കിന്റെ അംഗീകാരത്തോടെ വളരെ കൃത്യമായ സംവിധാനത്തിൽ ഏകോപിച്ചിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് പൂർണമായും വിശ്വസിക്കാവുന്നതാണ് ഈ സംവിധാനം.

പാൻകാർഡ് ഉപയോഗിച്ച് ലളിതമായ രീതിയിൽ ലോഗിൻ ചെയ്തു വെല്‍ത്ത് 360 എന്ന സോഫ്റ്റ്‌വെയർ ഉപഭോക്താക്കൾക്ക് തീർത്തും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

ഒരാളുടെ എല്ലാവിധ സാമ്പത്തിക വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ അതും ലളിതമായി ലഭ്യമാക്കാൻ സഹായിക്കും എന്നതിനാൽ വെൽത്ത് 360 ഡിജിറ്റൽ സർവീസ് ഉപഭോക്താകൾക്ക് വളരെ വലിയ സഹായം ആകും എന്നാണ് യൂടിഐ കരുതുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal