യുപിഐ ഇടപാടുകൾക്കും സർക്കാർ ഇനി ഒരു നിശ്ചിത തുക ഫീസ് ആയി ഈടാക്കാൻ പദ്ധതിയിടുന്നു
പ്രധാന സവിശേഷതകൾ 24/7 സേവനം: വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഉൾപ്പെടെ എല്ലാ ദിവസവും രാത്രിയും പകലും പ്രവർത്തിക്കുന്നു. സൗജന്യ കൈമാറ്റങ്ങൾ: വ്യക്തിഗത പേയ്‌മെന്റുകൾക്ക് അധിക ഫീസൊന്നും ഈടാക്കില്ല. ഒന്നിലധികം അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക: വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ ഒരൊറ്റ ആപ്പിലേക്ക് ബന്ധിപ്പിക്കുക. ഉയർന്ന സുരക്ഷ: സുരക്ഷയ്ക്കായി ഒരു രഹസ്യ UPI പിൻ, ശക്തമായ എൻക്രിപ്ഷൻ എന്നിവ ഉപയോഗിക്കുന്നു.
24/7 സേവനം, സൗജന്യ സേവനം, ഒന്നിലധികം അക്കൗണ്ടുകൾ ഒരൊറ്റ ആപ്പിലേക്ക് ലിങ്ക് ചെയ്തു പ്രവർത്തിപ്പിക്കാം, ഉയർന്ന സുരക്ഷ എന്നിവയെല്ലാം യുപിഐ ഇടപാടുകൾ പ്രചാരം നേടാൻ സഹായിച്ചിരുന്നു.
എന്നാൽ ഇനി യുപിഐ സേവനങ്ങൾ സൗജന്യമായിരുന്നത് നിർത്തലാക്കൻ പോകുകയാണ്. ഇനി നിങ്ങൾ ചെയ്യുന്ന ഓരോ ഇടപാടുകൾക്കും ഒരു നിശ്ചിത തുക ഫീസ് ആയി നൽകേണ്ടിവരും എന്നാണ് അറിയുന്നത്.
നിങ്ങൾ ചെയ്യുന്ന ഓരോ യുപിഐ ഇപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിൽ ഫീസ് ഈടാക്കാണാനുള്ള തീരുമാനം എൻപിസിഐയുടെ നേതൃത്വത്തിലുള്ള സമിതി എടുക്കുകയും അതിന്റെ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം വരെ ഫീസ് ഈടാക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. ഇതിൽ 40 ശതമാനം പണം അയക്കുന്നവരുടെ ബാങ്കുകൾക്ക് ലഭിക്കും. ബാക്കി 60 ശതമാനം ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ തേർഡ് പാർട്ടി അപ്പുകൾക്കു ലഭിക്കും. കോടികളുടെ ലാഭമാണ് ഇതുവഴി ബാങ്കുകൾക്കും ആപ്പുകൾക്കും ലഭിക്കുക.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ പാടില്ലെന്ന പഴയ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് യുപിഐ സേവനം സൗജന്യമായി ആരംഭിച്ചശേഷം ഇപ്പോൾ അതിനു ഫീസ് ഈടാക്കുന്ന നടപടിയാണ് സർക്കാർ നടത്തുന്നത്. സാധാരണക്കാരായ യുപിഐ ഉപഭോക്താക്കളെ ഇത് സാരമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
.png)