സിനിമകളുടെ വ്യാജമായ പതിപ്പുകൾ പ്രദർശിപ്പിക്കുന്ന ടെലിഗ്രാം ചാനലുകളും വെബ്സൈറ്റുകളും അടച്ചുപൂട്ടി സർക്കാർ.
സിനിമ വ്യവസായത്തെ വൻതോതിൽ ബധിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണ് വ്യാജമായി ഓൺലൈൻ വഴി ലഭിക്കുന്ന പുതിയതും പഴയതും ആയ സിനിമകളുടെ വ്യാജ പതിപ്പുകൾ. അതുവഴി സിനിമ വ്യവസായ മേഖലയിൽ ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ്.
ടെലിഗ്രാം ചാനൽ, ബെബ്‌സൈറ്റുകൾ വഴിയാണ് സിനിമകൾ റീലിസിനും മുമ്പും അതിനു ശേഷവും ഓൺലൈൻ വഴി പ്രചരിക്കുന്നത്. ഇതുവഴി തിയേറ്ററിൽ പോയി കാണുന്നവരുടെ എണ്ണം കുറയുകയും അതുവഴി സിനിമ വ്യവസായത്തിൽ കോടികളുടെ നഷ്ടവും സാമ്പത്തിക ബാധ്യതകളും ഉണ്ടാകുന്നതു.
ഈ പ്രശ്‍നം ഇതിനു മുമ്പും വളരെ വലിയ ചർച്ചകൾക്കും മറ്റും വഴി തെളിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ നിയമനടപടികൾ എടുക്കാറും ഉണ്ട്. എന്നിരുന്നാലും ഒരു വഴി അടയുമ്പോൾ ഒമ്പതു വഴി തേടുന്ന വ്യാജ മാഫിയകൾ പുതിയ വഴികളിലൂടെ സിനിമ വ്യവസായത്തിന്റെ അടിവേരിൽ ആണിയടിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിന്റെ ഏറ്റവും അടുത്ത നിയമനടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സിനിമയുടെ വ്യാജ കോപ്പികൾ പ്രചരിപ്പിക്കുന്ന 4996 ടെലിഗ്രാം ചാനലുകളും 1263 വ്യാജ വെബ്സൈറ്റുകളും അടച്ചുപൂട്ടിയതായി കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രിയായ അശ്വനി വൈഷ്‌ണവ് അറിയിച്ചു. അതോടൊപ്പം തന്നെ ആന്റി പൈറസി സെൽ ഉടൻ തന്നെ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സിനിമയുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.
.png)