AI | കാൾ സെന്റർ വ്യവസായം പ്രതിസന്ധിയിൽ

ആഗോളതലത്തിൽ കസ്റ്റമർ സർവീസ് മേഖലയിൽ ജോലി നഷ്ടം വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്താകമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിപ്രസരം വർധിച്ചു വരുന്ന സാഹചര്യത്തിൽ കാൾ സെന്റർ തുടങ്ങിയ കസ്റ്റമർ സർവീസ് മേഖലയിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് ജോലിക്കാരുടെ ജോലി നഷ്ടപ്പെടാൻ കാരണമായി വന്നുകൊണ്ടിരിക്കുകയാണ്.

വർധിച്ചുവരുന്ന എഐ അധിഷ്ഠിതമായ ചാറ്റ് ബോട്ടുകളും വോയ്‌സ് ഏജന്റുകളും മൂലം കോള്‍ സെന്റർ ജീവനക്കാരുടെ ജോലികളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഉല്പാദനക്ഷമത കൂട്ടുക, തെറ്റുകുറ്റങ്ങൾ കുറച്ചു കൃത്യതയും സാങ്കേതികതയും വർധിപ്പിക്കുക, അതിനേക്കാളുപരി ചിലവ് കുറയ്ക്കുക എന്നീ കാരണങ്ങളാണ് കമ്പനികളെ ഇതിനു പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം.

ഇന്ന് കൂടുതലായും പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ ഔട്ട്സോഴ്സിങ് ജോലികൾ നടത്തുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങൾ വഴിയാണ്. തങ്ങളുടെ രാജ്യങ്ങളിലേക്കാൾ കുറഞ്ഞ ചിലവിൽ കസ്റ്റമർ സർവീസ് സൗകര്യങ്ങൾ ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നടത്താൻ സാധിക്കുന്നതിനാൽ പാശ്ചാത്യ രാജ്യങ്ങൾ എല്ലാം തന്നെ രാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അതിനാൽ രാജ്യങ്ങളിൽ എല്ലാം തന്നെ ദശലക്ഷക്കണക്കിനു ജോലിക്കാർ മേഖലയിൽ ജോലി ചെറുത്തുവരുന്നുണ്ട്.

2030-ഓടെ പകുതിയോളം കസ്റ്റമർ സർവീസ് ജോലികളെ എഐ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. ഇനി ഏറ്റവും ഒഴിച്ചുകൂടാനാകാത്ത മേഖലയിൽ മാത്രമേ ജോലിക്കാരെ നിലനിർത്തേണ്ടതായി വരൂ എന്ന് സാരം.

വർധിച്ചുവരുന്ന യുടെ കുതിച്ചുകയറ്റം കസ്റ്റമർ കെയർ മേഖലയിൽ ജോലിചെയ്യുന്നവരുടെ ഭാവി അവതാളത്തിലാകും എന്നതിൽ സംശയമില്ല.

ആഗോളതരത്തിൽ ഇന്നുള്ള ലക്ഷക്കണക്കിന് കാൾ സെന്ററുകളെയും അവിടെ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിനു ജോലിക്കാരെയും അവരുടെ ഭാവിയെയും ഇത് പ്രതികൂലമായി ബാധിക്കും.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal