PAYTM CRISIS | പേടിഎം പേയ്മെന്റ് ബാങ്ക് പൂട്ടി

പേടിഎം പേയ്മെന്റ് ബാങ്ക് പൂട്ടാൻ കോടതി ഉത്തരവ് .

എറെ നാളത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം പേടിഎം പേയ്മെന്റ് ബാങ്ക് പൂട്ടാൻ ഡൽഹി ഹൈക്കോടതി ഇത്രവിട്ടു. ബാങ്കിന്റെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനാണ് ഉത്തരവ്.

ബാങ്കിങ് ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ അന്വേഷണം നടത്തി ആർബിഐ 2026 ഏപ്രിലിൽ തന്നെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ധാക്കിയതായിരുന്നു. പക്ഷെ ഇപ്പോഴാണ് ബാങ്ക് പൂട്ടാൻ കോടതി ഉത്തരവ് വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായിരുന്ന ഗിരികുമാർ നായരെ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലിക്വിഡേറ്റർ ആയി നിയമിക്കുകയും ചെയ്തു. ബാങ്കിന്റെ ബോർഡിന്റെയും ആസ്തികളുടെയും നിയന്ത്രണം ഇനി ഏറ്റെടുക്കുന്നത് ഔദ്യോഗിക ലിക്വിഡേ ആയിരിക്കും.

ജൂലൈ 8 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ലിക്വിഡേഷൻ പ്രക്രിയയ്ക്ക് ഗിരികുമാർ നായർ മേൽനോട്ടം വഹിക്കുകയും ബാങ്കിന്റെയും ബോർഡിന്റെയും എല്ലാ വിധ അധികാരങ്ങളും വിനിയോഗിക്കുകയും ചെയ്യുമെന്ന് ആർബിഐ അറിയിച്ചു.

ആർബിഐയുടെ മേൽനോട്ടത്തിൽ നിയുക്ത ലിക്വിഡേറ്റർ കൈകാര്യം ചെയ്യുന്ന ഔപചാരിക രീതിയിലുള്ള പിരിച്ചുവിടലും ലിക്വിഡേഷൻ പ്രക്രിയയുമാണ് ഇനി ഉണ്ടാകുക.

അവശേഷിക്കുന്ന സാധുവായ നിക്ഷേപകരുടെയും വാലറ്റ് ബാലൻസുകളുടെയും പൂർണ്ണമായും ക്ലിയർ ചെയ്യുന്നതിനായി ബാങ്കിന്റെ ആസ്തി എല്ലാം കണക്കിലാക്കി

ലിക്വിഡേഷൻ ചെയ്യാൻ മേൽനോട്ടം വഹിക്കു എന്നതാണ് ലിക്വിഡേറ്ററുടെ പ്രാഥമിക കടമ.

2015 ൽ ലൈസൻസ് ലഭിച്ചതിനുശേഷം, ഇന്ത്യയിലെ പ്രമുഖ ഫിൻടെക് കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ കീഴിൽ 2017 പ്രവർത്തനം രംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെന്റ് ബാങ്കും രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയുടെ പ്രധാന ഭാഗവുമായിരുന്നു പേടിഎം പേയ്‌മെന്റ് ബാങ്ക്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് വിപ്ലവത്തിനും യുപി വാലറ്റ് സേവനങ്ങൾ ജനകീയമാക്കുന്നതിനും കമ്പനി പ്രമുഖ സ്ഥാനം വഹിച്ചിരുന്നു.

ഇന്ത്യയിൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുവാദമുള്ളതും എന്നാൽ വായ്പകൾ നൽകാൻ അനുവാദമില്ലാത്തതുമായ ഒരു തരം വായ്പാദാതാവാണ് പേയ്‌മെന്റ് ബാങ്കുകൾ.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal