ഒരു സെയിൽസ്മാനും ഉപഭോക്താവും തമ്മിലുള്ള ബന്ധം
സെയിൽസിന്റെ ആദ്യ പാഠം ഉപഭോക്താവിനെ ശ്രദ്ധിച്ചു കേൾക്കുക എന്നതാണ്. അവരുടെ ആവശ്യങ്ങൾ, ആശങ്കകൾ, പ്രതീക്ഷകൾ, ലക്ഷ്യങ്ങൾ എന്നിവ അവർക്കു നിങ്ങളോട് പ്രകടിപ്പിക്കാൻ അവസരം നൽകുക. നിങ്ങൾ എത്രത്തോളം അവ ശ്രദ്ധിക്കുന്നുവോ അത്രയും മൂല്യവത്തായ വിവരങ്ങൾ ശരിയായ രീതിയിൽ അവർക്ക് നൽകാനും അവരുടെ ആവശ്യങ്ങൾക്ക് യഥാർത്ഥമായ പരിഹാരം വാഗ്ദാനം ചെയ്യാനുമുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങൾ അവരെ കേൾക്കാനും ശ്രദ്ധിക്കാനും തയ്യാറായാൽ അവർ കാര്യങ്ങൾ തുറന്നു പറയുകയും ഒരു മികച്ച സെയിൽ നടത്താനുമുള്ള സാധ്യതകൾ വർധിക്കുന്നു. മികച്ച വിൽപ്പന ആരംഭിക്കുന്നത് ശ്രവണത്തിൽ നിന്നാണ് - പിച്ചിംഗ് അല്ല.
2. മനസ്സിലാക്കുക :
കേൾക്കുന്നത് കൊണ്ട് മാത്രം കാര്യങ്ങൾ വിജയകരമാക്കാൻ സാധിക്കുകയില്ല. അതോടൊപ്പംതന്നെ ഒരു സെയിൽസ്മാൻ ഉപഭോക്താവിന്റെ സാഹചര്യം, വികാരങ്ങൾ, വെല്ലുവിളികൾ, മുൻഗണനകൾ എന്നിവ യഥാക്രമം മനസ്സിലാക്കുകയും ചെയ്യണം. നിങ്ങൾ അവരുടെ പ്രശ്നങ്ങൾ, ആവശ്യങ്ങൾ ശരിക്കും മനസ്സിലാക്കുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നത്തെയോ സേവനത്തെയോ ഉപഭോക്താവിന് ആവശ്യമായ പരിഹാരമായി നിങ്ങള്ക്ക് നിർദ്ദേശിക്കാനും അത് അർത്ഥവത്തായി സ്ഥാപിച്ചെടുക്കാനും കഴിയും.
3. കൃത്യതയോടെ സംസാരിക്കുക :
നിങ്ങൾഉപഭോക്താവിനെ മനസ്സിലാക്കിക്കഴിഞ്ഞാൽ, വ്യക്തതയോടും ആത്മവിശ്വാസത്തോടും ലക്ഷ്യത്തോടും കൂടി അവരുമായി ആശയവിനിമയം നടത്തുക. നിങ്ങളുടെ വാക്കുകളിലൂടെ അവരുടെ ആവശ്യങ്ങൾക്ക് എങ്ങനെ മൂല്യം സൃഷ്ടിക്കുന്നു, പ്രശ്നങ്ങൾ പരിഹരിക്കുന്നു, ആനുകൂല്യങ്ങൾ നൽകുന്നു എന്ന് വിശദീകരിക്കുക. നിങ്ങളുടെ വിവരണങ്ങൾ എപ്പോഴും ഉപഭോക്താവിന് മനസ്സിലാകുന്ന ഭാഷയിൽ ആയിരിക്കണം സംസാരിപ്പിച്ചു ഫലിപ്പിക്കേണ്ടത്. സവിശേഷതകൾക്ക് പകരം ഫലങ്ങളിൽ ആയിരിക്കണം നിങ്ങളുടെ ശ്രദ്ധ കൂടുതലായും കേന്ദ്രീകരിkകേണ്ടത്.
4. വിൽപ്പനക്കായി പ്രവർത്തിക്കുക :
ശരിയായ പ്രവർത്തങ്ങൾ ആണ് വിജയത്തിലേക്ക് നയിക്കപ്പെടുന്നു. നിങ്ങൾ ഉപഭോക്താവിനെ നീരസപ്പെടുത്താതെ സ്ഥിരമായി ശരിയായ രീതിയിൽ ഫോളോ അപ്പ് ചെയ്യുക, അവരുടെ സംശയങ്ങൾക്ക് ശരിയായ രീതിയിൽ അതും ഉടനടി പരിഹാരം നിർദേശിക്കുക, സമയബന്ധിതമായ പരിഹാരങ്ങൾ നൽകുക, ആത്മവിശ്വാസത്തോടെ വിൽപ്പന ആവശ്യപ്പെടുക. ഓരോ വിജയകരമായ വിൽപ്പനയും നിർണ്ണായകവും ലക്ഷ്യബോധമുള്ളതുമായ പ്രവർത്തനത്തിന്റെ ഫലമാണ്.
സെയിൽസ് സക്സസ് ഫോർമുല
കേൾക്കുക - പഠിക്കുക.
മനസ്സിലാക്കിയ ശേഷം പ്രതികരിക്കുക.
ആധികാരികമായി സംസാരിക്കുക.
ലക്ഷ്യം നേടാനായി പ്രവർത്തിക്കുക.
ഈ നാല് തത്വങ്ങൾ മനസ്സിൽ ഉറപ്പിച്ചു വെയ്ക്കുക. ഇതുവഴി നിങ്ങൾക്ക് നല്ലരീതിയിൽ വില്പന, ക്ലോസിങ് നടത്താൻ കഴിയുമെന്ന് മാത്രമല്ല - നിങ്ങൾക്ക് ശാശ്വതമായ രീതിയിൽ ഉപഭോക്തൃ ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും അവരുടെ വിശ്വാസം നേടുകയും ദീർഘകാല അടിസ്ഥാനത്തിൽ ബിസിനസ്സ് വിജയത്തെ നയിക്കുന്ന ഒരു ബന്ധം വളർത്തിയെടുക്കാനും സാധിക്കും.
Sales Marketing Trainer
.png)