ONAM KIT | ഓണം വരുന്നു, ഓണകിറ്റുമായി സർക്കാരും...

പൊന്നോണം വരാൻ ഇനി ഒരുമാസം. സാധാരണക്കാർക്ക് ഓണം ആഘോഷിക്കാനായി സർക്കാർ ഓണകിറ്റുകൾ ഇക്കൊല്ലവും തയ്യാറാക്കുന്നു.

മലയാളികളുടെ ദേശീയോത്സവമായ ഓണം വരാൻ ഇനി കുറച്ചുസമയം മാത്രം അവശേഷിച്ചിരിക്കെ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്കായി സർക്കാർ ഇപ്രാവശ്യവും ഓണകിറ്റുകൾ ഒരുക്കിയിരിക്കുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ സാധാരണക്കാർക്ക് വലിയ ചെലവ് വരുന്ന സാഹചര്യത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്ന ഓണകിറ്റ് ഒരു വലിയ സഹായമാണ്.

16 തരം സാധനകളുമായാണ് ഇപ്രാവശ്യം ഓണകിറ്റ് സർക്കാർ ഒരുക്കുന്നത്. കുറ്റങ്ങളും കുറവുകളും എല്ലാം പരിഹരിച്ചു വളരെ കാര്യക്ഷമതയോടെ ഓണകിറ്റ് വിതരണം ചെയ്യാനുള്ള അവസാനഘട്ട മിനുക്കുപണികൾ സംസ്ഥാന സിവിൽ സപ്ലൈ വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

ഓണകിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ 25 വരെ തിയ്യതികൾക്കുള്ളതിൽ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഏകദേശം 854 രൂപ വിലവരുന്ന 6 ലക്ഷത്തിലേറെ കിറ്റുകളാണ് ഒരുക്കുന്നത്.

സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കായിരിക്കും കിറ്റ് ലഭ്യമാകുക.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal