ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങളിലും സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന സികെവൈസി-2.0 സർക്കാർ നടപ്പിലാക്കാൻ പോകുന്നു.
വരുന്ന ഓഗസ്റ്റ് 1 മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കാൻ പോകുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും, സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുന്നതിനും ഓരോ സ്ഥാപനത്തിലും പ്രത്യേകം പ്രത്യേകം വ്യക്തിഗത രേഖകള്‍ നല്‍കുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് സികെവൈസി-2.0 പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ആർബിഐ, സെബി, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി എന്നിവയുmആയി സഹകരിച്ചതുകൊണ്ടാണ് ഇതു നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളുമാണ് സികെവൈസി-2.0 നടപ്പിലാക്കാൻ പോകുന്നത്. തുടർന്ന് ഈ വർഷം അവസാനത്തോടെ മ്യൂച്വല്‍ ഫണ്ട്, ബ്രോക്കറേജ് സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സികെവൈസി-2.0 യിൽ ഉപഭോക്താക്കളുടെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനു കോണ്‍ഫിഡൻസ് സ്കോർ ഉള്‍പ്പെടുത്തും. ഒടിപി വഴി ഉപഭോക്താവിന്റെ സമ്മതം ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക.
സാമ്പത്തിക മേഖലയിൽ ഏകീകൃതമായ രീതിയിൽ "വൺ കെവൈസി" സിസ്റ്റം സ്ഥാപിക്കുന്നതിനായി 2026 ഓഗസ്റ്റിൽ ആരംഭിച്ച ഇന്ത്യയുടെ നവീകരിച്ച ഡിജിറ്റൽ ഐഡന്റിറ്റി ഫ്രെയിംവർക്കാണ് സികെവൈസി 2.0 അഥവാ സെൻട്രൽ കെവൈസി രജിസ്ട്രി 2.0. സെൻട്രൽ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകൺസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന ഈ പ്രധാന ഇൻഫ്രാസ്ട്രക്ചർ നവീകരണം, പൗരന്മാർക്കുള്ള ആവർത്തിച്ചുള്ള ഡോക്യുമെന്റേഷൻ ഇല്ലാതാക്കുന്നതിനൊപ്പം ധനകാര്യ സ്ഥാപനങ്ങൾക്കായുള്ള ഐഡന്റിറ്റി തട്ടിപ്പ് ഗണ്യമായി തടയുന്നതിനും ആണ് ഇത് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ കെവൈസി പരിശോധന ഒരു തവണ പൂർത്തിയാക്കിക്കഴിഞ്ഞാൽ, വീണ്ടും പേപ്പർവർക്കുകൾ നൽകാതെ തന്നെ നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ, സ്റ്റോക്ക് ബ്രോക്കർമാർ, മ്യൂച്വൽ ഫണ്ട് ഹൗസുകൾ എന്നിവയിൽ തടസ്സമില്ലാതെ അക്കൗണ്ടുകൾ തുറക്കാനും അനായാസമായി നിങ്ങളുടെ ഇടപാടുകൾ കാലതാമസം വരാതെ നടത്താനും ഇതുവഴി സാധിക്കും.
.png)