ആദായനികുതി അടയ്ക്കാൻ സഹായിക്കുന്ന 24 മണിക്കൂറും തയ്യറായ സംശയനിവാരണ സംവിധാനം.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വിഷമിക്കേണ്ട. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ സൗകര്യം നിങ്ങൾക്ക് ലഭിക്കും. ആദായനികുതി വകുപ്പ് ഇന്നലെമുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഹെൽപ് ലൈൻ സംവിധാനം ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.
നിങ്ങൾക്കുണ്ടാകാവുന്ന ഏതുവിധ സാങ്കേതിക തടസങ്ങൾക്കു പരിഹാരം നിർദേശിച്ചു തരാൻ ഉദ്യോഗസ്ഥർ തയാറാണ്. സംശയം ചോദിക്കു, ഉത്തരം നേടൂ, റിട്ടേൺ ഫയൽ ചെയ്യൂ.
നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകാനും നിങ്ങളെ വേണ്ടരീതിയിൽ സഹായിക്കാനും ആദായനികുതി ഉദ്യോഗസ്ഥർ 24 മണിക്കൂറും തയ്യാറായി നിൽക്കുന്നു.
ആദായനികുതി ഫയൽ സമർപ്പിക്കാനുള്ള അവസാനദിവസം ജൂലൈ 31 വരെയാണ്. ഈ അവസാനസമയത്തു ഇങ്ങനെ ഒരു സൗകര്യം ആദായനികുതി വകുപ്പു സജ്ജീകരിച്ചതു സാധാരണക്കാർക്ക് ഒരുപാടു ഉപകാരപ്രദമാണ്.
ഈ ഹെൽപ് ലൈൻ സൗകര്യം ഈ മാസം 31 വരെ മാത്രമേ ഉണ്ടായിരിക്കൂ . അതിനാൽ എത്രയും പെട്ടന്ന് ഈ സൗകര്യം ഉപയോഗപ്പെടുത്തി നിങ്ങളുടെ ആദായ നികുതി ഫയൽ ചെയ്യാൻ നോക്കുക.
.png)