TOLL PLAZA | ടോൾ പ്ലാസകൾ ഇനി ഓർമകൾ ആകുമോ ?

ഹൈവേ യാത്രകൾ വേഗതയുള്ളതും സുഗമവുമാക്കാനുള്ള പുതിയ പദ്ധതി സർക്കാർ നടപ്പിലാക്കാൻ പോകുന്നു.

ടോൾ പ്ലാസകളിൽ വണ്ടി നിർത്തി ടോൾ കൊടുക്കുന്ന സമ്പ്രദായം നിർത്താനും അതുവഴി തിക്കും തിരക്കും കുറയ്ക്കാനും യാത്ര തടസമില്ലാതെ തുടരാനും ഉള്ള പദ്ധതിയാണ് വരാൻ പോകുന്നത്.

നിങ്ങൾക്ക് ടോൾ പ്ലാസകളിൽ വണ്ടി നിർത്തി ടോൾ അടയ്ക്കുന്ന നിലവിലെ സംവിധാനം മാറ്റി മൾട്ടി ലൈൻ ഫ്രീ ഫ്ലോ ട്രോളിങ് എന്ന പുതിയ സംവിധാനം വഴി ഓട്ടോമാറ്റിക് ആയി ടോൾ പണം കാട്ടാവുന്നതാണ് ഇത്.

ഈ സംവിധാനം വഴി വണ്ടി ടോൾ പ്ലാസകളിൽ നിർത്താതെ ഓടിച്ചു പോകാനും ടോൾ പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തനിയെ കാട്ടാവുകയും ചെയ്യും. ഫാസ്ടാഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ചുള്ള പുതിയ ടെക്നോളജി എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ മള്‍ട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനത്തില്‍ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഫാസ്ടാഗിനൊപ്പം എ ഐ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗിchu  വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ക്യാമറകള്‍ വണ്ടികളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും ഫാസ്ടാഗുമായി ബന്ധിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടോള്‍ തുക കണക്കാക്കി ഈടാക്കുകയും ചെയ്യും.

നിലവിൽ രാജ്യത്തെ തിരഞ്ഞെടുത്ത 17 ടോൾ പ്ലാസകളിൽ ആണ് ഈ സംവിധാനം നടപ്പിലാക്കാൻ പോകുന്നത്. തുടർന്ന് മറ്റ് 104 ടോൾ പ്ലാസകളിലേക്കും കൂടി ഇത് വ്യാപിപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

എന്തായാലും വളരെ വേഗത്തിൽ മാറ്റങ്ങൾ നടപ്പാക്കിവരുന്ന ഹൈവേ സംവിധാനങ്ങളിൽ ഇത് ഒരു പുതിയ നാഴികകല്ലായിരിക്കും.

ടോൾ പ്ലാസകൾ ഇനി വെറും ഒരു ഓർമ മാത്രമായി മാറുന്ന കാലം വിദൂരമല്ല എന്ന് സാരം.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal