WAR EFFECT | പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിക്കാൻ സാധ്യത ?

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും മൂർച്ഛിച്ചതോടെ ഇന്ത്യയിൽ പെട്രോൾ ഡീസൽ എൽപിജി ഉത്പന്നങ്ങളുടെ വിലയും കൂടാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ട്.

ഹോർമോസിന് പിന്നാലെ ചെങ്കടലിലൂടെയും ഉള്ള ക്രൂഡ് ഓയിൽ ടാങ്കറുകൾക്കു നേരെ ആക്രമണം ഉണ്ടായതോടെ ക്രൂഡ് ഓയിൽ കൊണ്ടുവരുന്നതിന് വലിയതോതിൽ പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിനും മുകളിലേക്ക് കുതിക്കുന്ന സാഹചര്യം ആണ് ഇപ്പോൾ സംജാതമായിക്കൊണ്ടിരിക്കുന്നത്.

അതുകൂടാതെ റഷ്യൻ കമ്പനികൾ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനായി നൽകിയിരുന്ന ഡിസ്‌കൗണ്ടും നിർത്തലാക്കാൻ പോകുന്നു എന്ന വാർത്തയും കൂനിന്മേൽ കുരു എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കകുകയാണ്. സെപ്റ്റംബർ മുതൽ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് ഡിസ്‌കൗണ്ട് നൽകില്ലെന്നാണ് റഷ്യൻ കമ്പനികൾ അറിയിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ഇതി പ്രതിസന്ധി ഒന്നുകൂടി വശങ്കക്കിയിരിക്കുന്നു.

നിലവിലെ സാഹചര്യങ്ങൾ എല്ലാം കൂടി കണക്കിലെടുക്കുമ്പോൾ പെട്രോളിയം ഉത്പന്നങ്ങളായ ഡീസൽ, പെട്രോൾ, എൽപിജി എന്നിവയുടെ വില വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ സാധ്യമല്ല എന്ന നിലപാടിലാണ് പൊതുമേഖലാ എണ്ണകമ്പനികൾ.

ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ എണ്ണക്കമ്പനികളുടെ നഷ്ടം വളരെ വലുതാണ് എന്നാണ് അറിയുന്നത്. എച്ച്പിസിഎൽ 11,526 കൊടിയും ബിപിസിഎൽ 3962 കൊടിയുടെയും നഷ്ടം രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഐഒസിയുടെ നഷ്ടത്തിന്റെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

പെട്രോളിയം ഉത്പന്നങ്ങൾക്ക് വില വർധിച്ചാൽ തീർച്ചയായും വിപണിയിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും. സാധനങ്ങൾക്ക് എല്ലാം വില വർധിക്കും. പണപ്പെരുപ്പം കൂടും. പലിശനിരക്ക് കൂടിയേക്കാം. വായപ്കളുടെ എംഐ ചെലവ് കൂടും. അങ്ങനെ പൊതുജനത്തിന് വലിയ പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വരും.

ഇന്ധന വില വർധിച്ചാൽ വിലക്കയറ്റം വാണംപോലെ കുതിച്ചുയരും. സാധാരണ ജനങ്ങളുടെ ജീവിത്തെ ഇത് വൻതോതിൽ പ്രതികൂലമായി ബാധിക്കും.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal