ഒറ്റ രാത്രികൊണ്ട് ആയിരക്കണക്കിന് ജീവനക്കാരെ വഴിയദാഹരമാക്കി മെറ്റ
രാവിലെ ഉണർന്നപ്പോൾ 8000 മെറ്റാ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു എന്ന മെയിൽ കിട്ടിയിരിക്കുന്നു.
സോഷ്യൽ മീഡിയ ഭീമനായ മെറ്റ ആണ് ഒറ്റ രാത്രികൊണ്ട് യാതൊരു മുന്നറിയിപ്പുമില്ലാതെ ആയിരക്കണക്കിന് ജോലിക്കാരെ വഴിയാധാരമാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഉണർന്ന് തങ്ങളുടെ മെയിൽബോക്സ് നോക്കിയപ്പോഴാണ് ജോലി നഷ്ടപ്പെട്ട കാര്യം അവർ അറിയുന്നത്.
ചിലവുകൾ ചുരുക്കുക, എ ഐ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുക, ഉത്പാദനക്ഷമത വർധിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ് കമ്പനി ജീവനക്കാരെ അടിയന്തിരമായി വെട്ടിക്കുറച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ആഗോളതലത്തിൽ ഏകദേശം 10 ശതമാനം ജോലിക്കാരെയാണ് മെറ്റാ ഇങ്ങനെ ഒറ്റ രാത്രികൊണ്ട് വഴിയാധാരമാക്കിയത്.
പുറത്തുവരുന്ന പുതിയ വാർത്ത അനുസരിച്ചു ഈ വർഷം അവസാനത്തോടെ ഇനിയും ജീവനക്കാരുടെ എണ്ണം വെട്ടികുറയ്ക്കാനാണ് മെറ്റ ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
മെറ്റക്ക് പുറമെ ആമസോൺ , ലിങ്ക്ഡ്ഇൻ തുടങ്ങിയ വൻനിര കമ്പനികളും വൻതോതിൽ ജോലിക്കാരെ പിരിച്ചുവിടുന്നു എന്ന വാർത്തയും വരുന്നുണ്ട്.
