നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ മൂലം മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് കമ്പനി തങ്ങളുടെ കാറുകളുടെ വില അടുത്ത മാസം മുതൽ വർധിപ്പിക്കാനൊരുങ്ങുന്നു.
ന്യൂ ഡൽഹി : തങ്ങളുടെ എല്ലാവിധ മോഡലുകൾക്കും വില വർധന ബാധകമാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഏകദേശം 30,000 രൂപവരെ വില വർധിക്കും എന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യങ്ങൾ മൂലം വർധിച്ചു വരുന്ന ഭാരിച്ച ചിലവുകൾ മൂലമാണ് വില വർധിപ്പിക്കാൻ കമ്പനി തയ്യാറാകുന്നത്.
ജൂൺ ആദ്യവാരത്തിൽ തന്നെ വിലവർധന പ്രാബല്യത്തിൽ വരുത്താനാണ് മാരുതി ആലോചിക്കുന്നത്.
നിർമാണ ചിലവ് വർധിച്ചു വരുന്നതിനാൽ മാരുതി വിലവർധവ് നടത്താൻ തീരുമാനിച്ച വാർത്ത പുറത്തു വന്നതോടെ രാജ്യത്തെ മറ്റ് മുൻനിര കാർ ഉത്പാദകരും തങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
Follow the Business മലയാളം News channel on WhatsApp: https://whatsapp.com/channel/0029Vb81iwpAO7RAE49ubS39
Download Business Malayalam Portal from Play Store 👇