INTEREST HIKE | പലിശ നിരക്ക് കൂടുന്നു?

പെട്രോൾ ഡീസൽ വിലവർധനവിന് പിന്നാലെ വരുന്നു പലിശ നിരക്ക് വർധന.
ആർബിഐ റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനിച്ചതായുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്.

ഡോളർ വില കുതിച്ചുകയറുന്നത് തടയാൻ റിപ്പോ നിരക്ക് കൂട്ടാനും അനുബന്ധ നടപടികൾ സ്വീകരിക്കാനും ആണ് സർക്കാരും ആർബിഐയും ഉദ്ദേശിക്കുന്നത്.

ഇറാൻ യുദ്ധവും തുടർന്നുണ്ടായിരിക്കുന്ന ക്രൂഡ് ഓയിൽ വിലവർധനവും മൂലം രാജ്യത്തിന്റെ ഇറക്കുമതി ചിലവ് വർധിച്ചിരിക്കുന്നതിനാൽ വിദേശ നാണ്യ ശേഖരം കുറയുന്നതും പണപ്പെരുപ്പം വർധിക്കുന്നതും എല്ലാം നിയന്ത്രിക്കാൻ കഠിനമായ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജൂൺ 3 മുതൽ 5 വരെ തീയതികളിൽ നടക്കുന്ന റിസർവ്‌ ബാങ്കിന്റെ അടുത്ത പണനയ അവലോകന യോഗത്തിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂൺ മാസത്തിൽ നടക്കുന്ന യോഗത്തിൽ നിലവിലെ 5.25 റിപ്പോ നിരക്കിൽ നിന്നും 50 -75 ബേസ് പോയിന്റ് വർധിക്കാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.

ഇങ്ങനെ റിപ്പോ നിരക്ക് കൂടിയാൽ നിലവിൽ ബാങ്കുകളുടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. ഇത് വായ്പകളുടെ ഈഎംഐ ഉയരാനും കാരണക്കും.

Follow the Business മലയാളം News channel on WhatsApp: https://whatsapp.com/channel/0029Vb81iwpAO7RAE49ubS39

Download Business Malayalam Portal from Play Store 👇

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal