സിഗരറ്റ് വില വർധിപ്പിച്ചു ഐ ടി സി
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സിഗരറ്റ് നിർമാതാക്കളായ ഐടിസി തിരഞ്ഞെടുത്ത സിഗരറ്റ് ബ്രാൻഡുകളുടെ വില വീണ്ടും വർധിപ്പിച്ചു. ഏറ്റവും പുതിയ വിലവർധനയിൽ ഗോൾഡ് ഫ്ലേക്ക് പ്രീമിയം 10 സിഗരറ്റിന്റെ പാക്കറ്റിന് ₹125ൽ നിന്ന് ₹135 ആയി, ഏകദേശം 8% വർധിച്ചു.
ഈ വർഷം ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന്റെ വില ഉയരുന്നത് ഇത് രണ്ടാം തവണയാണ്. ജൂണിൽ വില ₹115ൽ നിന്ന് ₹125 ആയി ഉയർത്തിയിരുന്നു. ഇതോടെ 2026ൽ ഈ പാക്കറ്റിന്റെ വിലയിൽ ആകെ 17.4% വർധന രേഖപ്പെടുത്തി.
ഐടിസി നേരത്തെ ക്ലാസിക് കണക്ട് , ഗോൾഡ് ഫ്ളക്സ് സൂപ്പർ സ്റ്റാർ തുടങ്ങിയ ബ്രാൻഡുകളുടെയും വില വർധിപ്പിച്ചിരുന്നു. Classic Connect 20-സിഗരറ്റ് പാക്കറ്റിന്റെ വില ₹390ൽ നിന്ന് ₹428 ആയും, ഗോൾഡ് ഫ്ളക്സ് സൂപ്പർ സ്റ്റാർ 10-സിഗരറ്റ് പാക്കറ്റിന്റെ വില ₹79ൽ നിന്ന് ₹89 ആയും ഉയർന്നിട്ടുണ്ട്.
2026 ഫെബ്രുവരി 1 മുതൽ സിഗരറ്റുകൾക്ക് 40% GST നിരക്കും പുതിയ അധിക എക്സൈസ് തീരുവയും നിലവിൽ വന്നതിനെ തുടർന്നാണ് കമ്പനികൾ വില പുനഃക്രമീകരിക്കുന്നത്. സിഗരറ്റിന്റെ നീളം, ഫിൽട്ടർ തുടങ്ങിയ ഘടകങ്ങൾ അനുസരിച്ചാണ് അധിക എക്സൈസ് തീരുവ നിശ്ചയിക്കുന്നത്.
വിലവർധന ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുന്നതിനൊപ്പം, ഉയർന്ന വില മൂലം കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളിലേക്കുള്ള ഉപഭോക്തൃ മാറ്റം ഉണ്ടാകുമോയെന്നതും വിപണി നിരീക്ഷിക്കുന്നുണ്ട്.
.png)