BANK OPEN | സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കും

സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കണമെന്ന ആർബിഐ നിർദേശത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകി

ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ ആർബിഐ അനുമതി നൽകി. ഉപഭോക്താക്കൾക്ക് തുടർച്ചയായി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് നടപടി.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും   സെപ്റ്റംബർ 27ന് സാധാരണ പോലെ പ്രവർത്തിക്കും. ബാങ്ക് ശാഖകൾക്ക് പുറമെ ബാങ്ക് ഓഫീസുകൾ, ATM-ലിങ്ക്ഡ് ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവയും അന്നേദിവസം പൂർണമായി പ്രവർത്തനക്ഷമമായിരിക്കും.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പ് സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ, തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിംഗ് ഇടപാടുകൾ തടസ്സപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നു.

പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് സർക്കാർ ബാങ്ക് ജീവനക്കാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ അടിയന്തര ബാങ്കിംഗ് ആവശ്യങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഞായറാഴ്ച പ്രവർത്തനം അനുവദിച്ചിരിക്കുന്നത്.

The Realty Times: ബാങ്ക് ശാഖയിൽ നേരിട്ട് നടത്തേണ്ട ഇടപാടുകളുള്ളവർ സെപ്റ്റംബർ 27 ഞായറാഴ്ച ലഭിക്കുന്ന അധിക പ്രവർത്തിദിനം പ്രയോജനപ്പെടുത്തുന്നത് തുടർന്നുള്ള ദിവസങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിച്ചേക്കാം.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal