കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം 10 ശതമാനം വർധിപ്പിച്ചിരുന്നു.
ന്യൂ ഡൽഹി : നിലവിലെ സാഹചര്യങ്ങളിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്.
സ്വർണ്ണത്തിന്റെ വില വർധിക്കുന്നതുവഴി അതിന്റെ ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന ഒരുവർഷത്തേക്കു സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി.
അത്യാവശ്യസാധനമായ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി കൂടുതൽ ഡോളർ ശേഖരം ഉപയോഗിക്കേണ്ടിവരുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിക്കും കൂടി വേണ്ടിവന്നാൽ അത് രാജ്യത്തിൻറെ കരുതൽ ഡോളർ ശേഖരത്തെ കുറയ്ക്കാനും ഡോളറിന്റെ മൂല്യം വർധിക്കുന്നതിന് തടയിടാനും സഹായിക്കും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. എണ്ണക്കും സ്വർണത്തിനും ഇറക്കുമതിക്കായി സർക്കാർ വൻതോതിൽ ഡോളർ ചിലവാക്കുന്നുണ്ട്.
ഇന്നത്തെ ഡോളറിന്റെ വില 96.84 രൂപയാണ്. ഡോളർ വില വർധിക്കുന്നത് ഇന്ത്യൻ രൂപയുടെ മൂല്യം വൻതോതിൽ ഇടിയാൻ കാരണമാക്കിയിരിക്കുകയാണ് . ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ വളരെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കയാണ്. ഇത്
.png)