ഡോളറിനെതിരെ ഇന്ത്യൻ രൂപ വീണ്ടും വൻ തകർച്ച നേരിടുന്നു.
ഒരു ഡോളറിനു 96.81 രൂപയാണ് നിലവിൽ വർധിച്ചിരിക്കുന്നത്.
പശ്ചിമേഷ്യൻ സാഹചര്യം മൂലം ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റം ആണ് രൂപയുടെ മുല്യം ഇടിയാൻ കാരണമാകുന്നത്. അതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ശക്തമാകുന്നതും പ്രതോരോധത്തിലാക്കുന്നു.
ക്രൂഡ് ഓയിൽ പ്രതിസന്ധി ഇനിയും നീണ്ടുപോകുകയാണെങ്കിൽ ഡോളർ വില 100 രൂപയും കടക്കും എന്നാണ് നിലവിൽ കണക്കാക്കപ്പെടുന്നത്.
രൂപയുടെ മൂല്യതകർച്ച പിടിച്ചു നിർത്താൻ കഴിയാത്തത് ഇന്ത്യക്ക് ഒരു വലിയ പ്രതിസന്ധി ആയിരിക്കുകയാണ്. ധനമന്ത്രാലയം ഇതിനുള്ള പ്രതിവിധിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്നുണ്ട്.
രൂപയുടെ മൂല്യ തകർച്ച സാമ്പത്തിക രംഗത്ത് വലിയ ചർച്ചക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഇറക്കുമതി കൂടുതൽ വേണ്ടിവരുന്നത് കൊണ്ട് രൂപയുടെ മുല്യം പിടിച്ചു നിർത്തുക എന്നത് കടുത്ത വെല്ലുവിളിയാണ്.