ഇലക്ഷനും വോടട്ടെണ്ണലും കഴിഞ്ഞു. ഇതുവരെ പിടിച്ചു വെച്ചിരുന്ന പെട്രോൾ ഡീസൽ ഗ്യാസ് വിലകൾ ഉടൻ തന്നെ കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാണിജ്യ സിലിണ്ടറുകളുടെ വില ഇപ്പോൾ ഒറ്റയടിക്ക് 1000 രൂപ നിലവിൽ കൂടിയിട്ടുണ്ട്. ഗാർഹിക സിലിണ്ടറിന്റെ വിലയും ഉടൻ വർധിപ്പിക്കും എന്നാണ് അറിയുന്നത്. 40 മുതൽ 50 രൂപ വരെ കൂട്ടാനാണ് നീക്കം.
പശ്ചിമേഷ്യൻ യുദ്ധവും ക്രൂഡ് ഓയിൽ വിലയിലെ വൻ വർധനയും മൂലം പെട്രോളിയം കമ്പനികൾ നഷ്ടത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.
നിലവിൽ പെട്രോൾ ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയും ലിറ്ററിന് നഷ്ടത്തിലാണ് പെട്രോളിയം കമ്പനികൾ പോയ്കൊണ്ടിരിക്കുന്നത് എന്ന വാർത്തയും കേൾക്കുന്നുണ്ട്.
അതുകൊണ്ട് എണ്ണ കമ്പനികൾ നേരിടുന്ന നഷ്ടം നികത്താനുള്ള വഴി കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും എന്നുറപ്പാണ്.
ഇന്ത്യ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും വിലവർദ്ധനവ് നടപ്പിലാക്കിയെങ്കിലും ഇന്ത്യ ഇതുവരെ വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി എന്ന് എത്ര വില വർധിക്കും എന്ന് മാത്രമേ അറിയേണ്ടതുള്ളു
