STOCK MARKET | ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്

യുഎസ് - ഇറാൻ സംഘർഷത്തെ തുടർന്ന് ഉടലെടുത്തിരിക്കുന്ന അനശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയെയും പിടിച്ചുലച്ചിരിയ്ക്കുന്നു.

ഇന്ന് വിപണിയിൽ കാനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നും ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലാണ് കലാശിച്ചത്. ബിഎസ്ഇ സെൻസെക്സ് 269.86 പോയിന്റ് ഇടിഞ്ഞ് 76,121.53 ലും എൻഎസ്ഇ നിഫ്റ്റി 50 77.20 പോയിന്റ് ഇടിഞ്ഞ് 23,792.40 ലും അവസാനിച്ചു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്കു കുതിച്ചതും, യുഎസ്-ഇറാൻ യുദ്ധം ഹോർമൂസ് കടന്ന് ചെങ്കടലിൽ ടാങ്കറുകൾക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങളും, ഡോളറിന്റെ മൂല്യം 96 രൂപ കടന്നതും എല്ലാകൊണ്ടും വിപണിയിൽ മൊത്തത്തിൽ ഒരു അരക്ഷിതാവസ്ഥ നിലനിൽക്കുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

നിലവിലെ പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യ പോലുള്ള പ്രധാനമായും എണ്ണ ഇറക്കുമതിയെ പൂർണമായും ആശ്രയിച്ചിരിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതിന്റെ പ്രതിഫലങ്ങളാണ് മാർക്കറ്റിൽ ഉണ്ടാകുന്ന ഇടിവ്.

നിലവിലെ അരക്ഷിതാവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിലും മാർക്കറ്റിൽ അരക്ഷിതാവസ്ഥ രൂക്ഷമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal