ആഗോള പ്രതിസന്ധി ഇപ്പോൾ ഹോർമോസ് കടന്ന് ചെങ്കടലിലേക്കും വ്യാപിക്കുന്നു.
അമേരിക്ക ഇറാൻ യുദ്ധം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. യുദ്ധത്തിന്റെ ഗതി മാറിക്കൊണ്ടിരിക്കുന്നു. ഹോർമുസ് കൂടതെ ഇപ്പോൾ ചെങ്കടലിലേക്കും പ്രതിസന്ധി നീണ്ടുപോകുന്നു എന്നത് വലിയ ആശങ്കകൾക്കാണ് വഴിതെളിയിക്കുന്നതു.
നിലവിലെ ക്രൂഡ് ഓയിൽ വില 96 ഉം കടന്നു ഉടൻ തന്നെ 100 ഡോളറിലേക്കു കുതിക്കുന്ന കാഴ്ചയാണ് കണക്കുന്നതു. ഇത് 120 ഡോളറിലേക്കു എത്തും എന്നാണ് വിദഗ്ധാഭിപ്രായം.
ഇറാനും അമേരിക്കയും യാതൊരു വിട്ടുവീഴ്‍ചയുമില്ലാതെ ആക്രമണം തുടരുകയും, ഹോർമൂസ് കൂടാതെ ഇറാന്റെ പിന്തണയുള്ള ഹൂതികള്‍ ചെങ്കടലിൽ സൗദി എണ്ണ കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയതും ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായിരുന്നു.
ഇന്ത്യയിലും ഇതിന്റെ ഫലമായി പെട്രോളിനും പെട്രോളിയം ഉത്പന്നങ്ങൾക്കും വിലവർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം യുദ്ധം മൂലം എന്ന കമ്പനികൾക്ക് 75,000 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പറയുന്നത്. സർക്കാർ ഇതിനുള്ള നഷ്ടപരിഹാരം കാണാതെ ഇനിയും പിടിച്ചു നില്ക്കാൻ തയ്യാറല്ലെന്നാണ് അവരുടെ വാദം.
ഹോർമോസ് - ചെങ്കടൽ തീരങ്ങളിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടാൽ ക്രൂഡ് ഓയിൽ വില 120 ഡോളർ കടക്കുമെന്നാണ് പല വിലയിരുത്തലുകളും സൂചിപ്പിക്കുന്നത്. ഇത് ആഗോളവിപണിയെയും പ്രത്യേകിച്ച് ഇന്ത്യൻ വിപണിയെയും വളരെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. വിലക്കയറ്റം വലിയതോതിൽ ഉയരും. അത് സാധാരണക്കാരുടെ ജീവിതത്തെ വളരെ വലിയതോതിൽ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്.
രാജ്യത്തിനാവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയിൽ എണ്ണവില ക്രമാതീതമായി ഉയർന്നാൽ വലിയ സാമ്പത്തിക അഘാതങ്ങൾ ഉണ്ടാകാൻ വഴിതെളിയിക്കും. വീണ്ടും ഒന്ന് പച്ചപിടിച്ചു വരൻ തയ്യാറായ വിപണിയിൽ വാൻ പ്രതിസന്ധിയായിരിക്കും ഇതുവഴി ഉണ്ടാകാൻ പോകുക.
.png)