DOLLAR V/S RUPEE | അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപ തലകുത്തി വീഴുന്നു

അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും സർവ്വകാല താഴ്ചയിലേക്ക് കൂപ്പുകുത്തി വീഴുന്നു.

ഏഷ്യയിലെ നിലവിലുള്ള കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ രൂപ കാഴ്ച്ചവെയ്ക്കുന്നതു എന്ന സത്യം വലിയ തോതിൽ ആകുലത സൃഷ്ടിക്കുന്നു.

മാസത്തിൽ മാത്രം രൂപയുടെ മൂല്യം 2 ശതമാനത്തോളമാണ് താഴ്ന്നിരിക്കുന്നതു എന്നത് വലിയ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നതാണ്.

പ്രവാസികൾക്ക് വൻ ഇളവുകൾ നൽകി വൻതോതിൽ ഡോളർനിക്ഷേപം 20 ബില്യൺ ഡോളറിലേറെ വാരിക്കൂട്ടാൻ സാധിച്ചെങ്കിലും രൂപയുടെ മൂല്യത്തകർച്ച മട്ടൻ അതിനു വേണ്ടരീതിയിൽ കഴിഞ്ഞിട്ടില്ല.

ഇതിൽ സർക്കാരോ റിസേർവ് ബാങ്കോ വേണ്ട രീതിയിൽ ഇടപെടുന്നില്ല, പരിഹാരം കാണാൻ വേണ്ടവിധത്തിൽ പരിശ്രമിക്കുന്നില്ല എന്ന പരാതി ഉയരുന്നു.

വ്യപാരികളിലും, വിപണിയിലും, നിക്ഷേപകർക്കിടയിലും വലിയ ആശങ്കകൾ ഉടലെടുക്കുന്നു.

വിദേശത്തുനിന്നും ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ബിസിനസുകാരെ ഇത് വലിയതോതിൽ ബാധിക്കുന്നു.

ഡോളർ കരുതൽ ശേഖരം സംരക്ഷിക്കുകയും അത് വിറ്റഴിക്കാൻ ആർബിഐ തയ്യാറാകാത്തതും നിലവിലെ പ്രതിസന്ധികൾക്ക് വലിയതോതിൽ കാരണമാകുന്നുണ്ട്

നിലവിൽ 675.2 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഇന്ത്യയുടെ കയ്യിൽ ഉണ്ട്.

നിലവിലെ യുഎസ് ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുത്തനെ ഉയരുന്നു.

ഇന്ത്യൻ ആവശ്യത്തിനുള്ള അസംസ്കൃത എണ്ണയുടെ 85 ശതമാനവും ഡോളർ ഉപയോഗിച്ച് ഇറക്കുമതി ചെയ്യേണ്ടതിനാൽ വരും നാളുകളിൽ വേണ്ടുന്ന ഉചിതമായ തീരുമാനഗേൽ സർക്കാരും റിസേർവ് ബാങ്കും എടുത്തില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal