മൊബൈൽ വിയണിയിൽ വിദേശീയരെ ആശ്രയിക്കാതെ സ്വയംപര്യാപ്‌തത നേടാൻ ഇന്ത്യ തയ്യാറെടുക്കുന്നു.
വിദേശ ഇറക്കുമതി കുറച്ചു രാജ്യത്തു സ്വന്തമായി മൊബൈൽ നിർമാണം വർധിപ്പിക്കാൻ ലക്ഷ്യമാക്കി വാൻ പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്നത്.രാജ്യത്ത് മൊബൈൽ നിർമാണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി കേന്ദ്ര സർക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നു. ഇതിനായുള്ള 65,500 കോടി രൂപയുടെ അതിബ്രഹത്തായ മൊബൈൽ ഫോൺ നിർമാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയിരിക്കുന്നു.
രാജ്യത്ത് ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, വിതരണ ശൃംഖലയുടെ വർധിപ്പിക്കുക, ഇന്ത്യന്‍ ഫോണുകളെ വൻതോതിൽ ആഗോള വിപണിയില്‍ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള വലിയ പദ്ധതിയാണ് നടപ്പിലാക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നത്.
ഇന്ന് ലോകത്തിലെ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളാണ് ഇന്ത്യ. 2025ല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ടത് സ്മാര്‍ട്ട്ഫോണുകള്‍ ആയിരുന്നു.
പുതിയ പദ്ധതി പ്രകാരം 2030-31 കാലയളവിനുള്ളിൽ 39,00,000 കോടിക്കുള്ള മൊബൈൽ നിർമാണമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തു മൊബൈൽ നിർമാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാനും വരും കാലങ്ങളിൽ ഏകദേശം 60,000 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാനും ഈ പദ്ധതി സഹായകവുന്നതാണ്.
.png)