കേരളത്തിലെ മാർക്കറ്റുകളിൽ മൽസ്യത്തിന്റെയും മാംസത്തിന്റെയും വില വാണംപോലെ കുതിച്ചുകയറുകയാണ്.
കേരളീയരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീനും ഇറച്ചിയും. ഇവയില്ലാതെ ഭക്ഷണം ഇറങ്ങാത്തവരാണ് മലയാളികളിൽ ഭൂരിഭാഗവും. എന്നാൽ അടുത്ത കാലത്തായി ഇവയുടെ വില ദിനംപ്രതി വർധിച്ചുവരുന്ന കാഴ്ചയായാണ് കാണുന്നത്.
ഇപ്പോൾ ഒരു കിലോ പോത്തിറച്ചിക്കു 500 രൂപയിൽ കൂടുതലാണ് പ്ലേ സ്ഥലങ്ങളിലും വില ഈടാക്കുന്നത്. മലയാളികളുടെ ഇഷ്ടപ്പെട്ട മീനായ മത്തി അഥവാ ചാലക്കു കിലോക്ക് 400 രൂപയ്ക്കടുത്താണ് വില എത്തിയിരിക്കുന്നത്. ചിലയിടങ്ങളിൽ ഇതിലും കൂടുതൽ ഈടാക്കുന്നു എന്നാണ് വാർത്തകൾ വരുന്നത്. ബ്രോയിലർ കോഴിക്ക് 300 രൂപയ്ക്കു അടുത്തായിരുന്നു വില.
കേരളത്തിന് ആവശ്യമായ പോത്തിറച്ചിക്കുള്ള പോത്തുകൾ കൂടുതലും തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. എന്നാല്‍ ഇപ്പോൾ ഇവിടെനിന്നുള്ള പോത്തുകളുടെ വരവിൽ ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നു. ഇതാണ് പോത്തിറച്ചിക്കു വില കൂടാൻ കാരണമായി പറയപ്പെടുന്നത്.
ട്രോളിംഗ് ആണ് മത്സ്യത്തിന്റെ വിലവർദ്ധനവിനു കാരണമായി പറയപ്പെടുന്നത്.
കേരളത്തിലെ ഫാമുകളിൽ ലഭിച്ചിരുന്ന കോഴികുഞ്ഞുങ്ങളുടെ വില കൂടിയതാണ് ബ്രോയിലർ ചിക്കന്റെ വില കൂടാനുള്ള കാരണം. അതുപോലെ കോഴിത്തീറ്റകൾക്കും ക്രമാതീതമായി വില വർധിച്ചിരിക്കുന്നു. കൂടാതെ അന്യ സംസ്ഥാങ്ങളിൽ നിന്നുമുള്ള കോഴികളുടെ വരവും ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇതെല്ലാമാണ് കോഴിയിറച്ചിയുടെ വില കൂടാനുള്ള കാരണം.
അതോടൊപ്പം മാംസം ലഭിക്കതെ വരുമ്പോൾ മൽസ്യത്തിന്റെയും മൽസ്യം ലഭിക്കാതെവരുമ്പോൾ മാംസത്തിന്റെയും വില വർധിക്കുക സ്വാഭാവികമാണല്ലോ. കാരണം ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്നില്ലാതെ കേരളീയർക്ക് എന്ത് ഭക്ഷണം എന്നാണല്ലോ വയ്പ്.
നിലവിലെ സാഹചര്യത്തിൽ ഇറച്ചിയുടെയും മീനിന്റെയും വില കുറയാനുള്ള സാധ്യത കാണുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.
.png)