ഇനിയും നിക്ഷേപിച്ചു മാറ്റിയെടുക്കാൻ കഴിയാതിരുന്ന 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ആർബിഐ അവസരം ഒരുക്കിയിരിക്കുന്നു.
നിരോധിച്ച പഴയ 2000 രൂപയുടെ നോട്ടുകൾ നിങ്ങളുടെ കയ്യിലെങ്ങാനും മാറ്റിയെടുക്കാതെ വെച്ചിട്ടുണ്ടോ. എങ്കിൽ അത് മട്ടൻ ഉള്ള സമയം കഴിഞ്ഞുപോയല്ലോ ഇനി എന്ത് ചെയ്യും എന്ന് കരുതി വിഷമിക്കേണ്ട. അത് ഇനിയും മാറ്റിയെടുക്കാൻ അവസരമുണ്ട്.
2000 രൂപയുടെ പിൻവലിച്ച നോട്ടുകൾ ഇനിയും മാറ്റിയെടുക്കാൻ സാധിക്കത്തവർക്കു അത് നിങ്ങൾക്ക് ബാങ്കുകളിൽ സമർപ്പിച്ചു മാറ്റിയെടുക്കാൻ അവസരമുണ്ട്.
നിരോധിച്ച നോട്ടുകളിൽ 98.47 ശതമാനം മാത്രമേ തിരിച്ചു കിട്ടിയിട്ടുള്ളു എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവ ഇനിയും വന്നുക ചേർന്നിട്ടില്ല.
എന്തെങ്കിലും കാരണവശാൽ ഈ നോട്ടുകൾ കൈവശം വച്ചിരിക്കുന്നവർക്ക് ഇനിയും അത് മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകുന്നുണ്ട്. അത് നിങ്ങൾക്ക് നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഇനിയും കഴിയും എന്ന് റിസർവ് ബാങ്ക് ഉറപ്പു നൽകുന്നു.
രാജ്യത്തുടനീളമുള്ള 19 അംഗീകൃത ആർബിഐ ഇഷ്യു സെന്ററുകളിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ പഴയ 2000 രൂപയുടെ നോട്ടുകൾ മാറ്റാവുന്നതാണ്. അല്ലെങ്കിൽ പോസ്റ്റൽ വഴി ഈ നോട്ടുകൾ ഈ സെന്ററുകളിലേക്കു അയച്ചുകൊടുക്കാവുന്നതുമാണ്.
എത്രയും വേഗം നിങ്ങളുടെ കയ്യിൽ സൂക്ഷിച്ചിരിക്കുന്ന 2000 രൂപയുടെ നോട്ടുകൾ ഉണ്ടെങ്കിൽ അവ ഇങ്ങനെ ചെയ്ത് മാറ്റിയെടുക്കാവുന്നതാണ്.
.png)