ഏത് കാട്ടിലോ കുഗ്രാമത്തിലോ ഇരുന്നും ഫോൺ വിളിക്കാനും സംസാരിക്കാനും കഴിയുന്ന സാറ്റലൈറ്റ് ഫോൺ ആദ്യമായി ബിഎസ്എൻഎൽ അവതരിപ്പിക്കുന്നു.
കുറച്ചു കാലമായി പല കമ്പനികളും സാറ്റലൈറ്റ് ഫോൺ ഇറക്കുന്നതിനെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇപ്പോൾ ബിഎസ്എൻഎൽ ആണ് ഇപ്പോൾ ആദ്യമായി ഇന്ത്യയിൽ ഇത് അവതരിപ്പിക്കുന്നത്.
മൊബൈൽ ടവറുകളോ സെല്ലുലാർ നെറ്റ് വർക്കുകളോ ഇല്ലാത്ത എവിടെയും ഇരുന്നും സംസാരിക്കാൻ ഇത് വഴി സാധിക്കുന്നതാണ്. ബഹിരകാശത്തുള്ള ഉപഗ്രഹങ്ങൾ വഴി നേരിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ യാതൊരു തടസവുമില്ലാതെ സംസാരിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനും ഇതുവഴി സാധിക്കും.
എവിടെ നിന്നും ഫോൺ സ്വീകരിക്കാനും വിളിക്കാനും സാധിക്കുന്നു, മികച്ച ബാറ്ററി തുടങ്ങിയവ ആണ് ഈ ഫോണിന്റെ സവിശേഷത.
ആഗോള നെറ്റ്‌വർക്ക് ദാതാക്കളായ ഇൻമാർസാറ്റുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ സാറ്റലൈറ്റ് ഫോൺ വികസിപ്പിച്ചിരിക്കുന്നത്.
1,34,166 രൂപയാണ് ഈ ഫോണിന്റെ വില. സർക്കാർ ഉപഭോക്താക്കൾക്ക് ഏകദേശം 3500 രൂപയാണ് ഇതിന്റെ റീചാർജ് നിരക്ക്. 5835 രൂപയാണ് വാണിജ്യ ഉപഭോക്താക്കളുടെ റീചാർജ് നിരക്ക്.
പക്ഷെ ഈ ഫോൺ എല്ലാവർക്കും ലഭിക്കുകയില്ല. ഡിഫെൻസ് വകുപ്പ്,
കടൽമാർഗമുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർ, ദുരന്തനിവാരണ പ്രവർത്തകർ, സഹസിക യാത്ര കൾ നടത്തുന്നവർ, വനങ്ങളിലും ഖനികളിലും മറ്റും ജിലിചെയ്യുന്നവർ ഇങ്ങനെയുള്ളവർക്കായിരിക്കും ഈ ഫോൺ ലഭിക്കുക എന്നാണ് അറിയുന്നത്.
ഇത് വാങ്ങാനും ഉപയോഗിക്കാനും കേന്ദ്ര ടെലികോം ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമാണ്.
ഭൂമിയിലെ സെൽ ടവറുകളല്ല ആശ്രയിക്കാതെ, ശൂന്യാകാശത്തു ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ചു പ്രവർത്തിക്കുന്നവയാണ് സാറ്റലൈറ്റ് ഫോണുകൾ
.png)