ലൈവ് ടീവി പ്രോഗ്രാമുകൾ കാണുന്നവർക്കായി ജിയോ ടിവി പ്രോ പ്ലാനുമായി എത്തിയിരിക്കുന്നു. അതും വെറും 55 രൂപ മാനസവാടകയിൽ .
ജിയോയുടെ 55 രൂപ പ്ലാനിൽ ആയിരത്തിലധികം ലൈവ് ടീവി ചാനലുകൾ സ്മാർട്‌ഫോണുകളിൽ കാണാൻ സാധിക്കുന്നതാണ് ഈ പുതിയ പ്ലാൻ.
30 ദിവസത്തെ വാലിഡിറ്റിയിൽ സ്മാർട്ട് ഫോണിൽ ഇത് ലഭ്യമാണ്. വിനോദം, കായികം, സിനിമ അങ്ങനെ എല്ലാ വിഭാഗങ്ങളും ഇതിൽ ലൈവ് ആയി കാണാവുന്നതാണ്.
ജിയോ സ്റ്റാർ, കളേഴ്സ്, സൺ ടിവി, സോണി തുടങ്ങിയ ഒട്ടുമിക്ക ബ്രോഡ്കാസ്റ് കമ്പനികളുടെയും പ്രീമിയം ചാനലുകൾ ഇതിലൂടെ ലഭ്യമാകുന്നതാണ്. ലൈവ് സ്പോർട്സ് ഇതിൽ ഉൾപ്പെടുന്നില്ല.
16 ലധികം ഭാഷാ ചാനലുകൾ ഇതിൽ ലഭിക്കുന്നതാണ്. അതിൽ മലയാളവും ഉണ്ടായിരിക്കുന്നതാണ്.
വിലയേറിയ ഡിടിഎച്ച് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ലാതെ തന്നെ സ്റ്റാൻഡേർഡ് ജിയോടിവി മൊബൈൽ ആപ്പ് അനുഭവം അപ്‌ഗ്രേഡ് ചെയ്യുന്നതിനാണ് പുതുതായി അവതരിപ്പിച്ച പായ്ക്ക് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് വിനോദത്തിനുവേണ്ടി മാത്രമുള്ള ഒരു ആഡ്-ഓൺ പായ്ക്കാണ്. ഇത് വോയ്‌സ് കോളിംഗ്, എസ്എംഎസ് അല്ലെങ്കിൽ മൊബൈൽ ഡാറ്റ ആനുകൂല്യങ്ങൾ ഒരിക്കലും നൽകുന്നതല്ല. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കെല്ലാം ഈ പ്ലാൻ ലഭ്യമാണ്.
ഡിജിറ്റൽ വിനോദ മേഖലയിൽ മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനും മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള പുതിയ പരീക്ഷങ്ങളിൽ കമ്പനികൾ മത്സരിക്കുമ്പോൾ ജിയോ അവരിൽ ഒരു മുഴം മുന്നേ തന്നെയാണെന്ന് ഇത് തെളിയിക്കുന്നു.
.png)