WHATSAPP | ബിസിനസുകാർക്കായി വാട്സ്ആപ്പിൽ പുതിയ മെറ്റയുടെ ബിസിനസ് ഏജന്റ്

മെറ്റാ ബിസിനസ് ഏജന്റ് - ബിസിനസ്സ് ഉടമകള്‍ക്ക് എല്ലാ സഹായങ്ങളും എളുപ്പത്തിൽ ചെയ്യുന്ന ഒരു പങ്കാളി.

24 മണിക്കൂറും തങ്ങളുടെ ഉപഭോക്താക്കളുമായി ആശയവിനിമയം ചെയ്യാൻ ബിസിനസുകാരെ സഹായിക്കുന്ന മെറ്റയുടെ പുതിയ 'മെറ്റാ ബിസിനസ് ഏജന്റ്' വാട്ട്സ്ആപ്പ് വഴി നടപ്പാക്കാൻ പോകുന്നു.

വ്യക്തിഗതമാക്കിയ അനുഭവങ്ങൾ ഉപഭോക്തൃക്കൾക്കു നൽകാൻ ബിസിനസുകാരെ പ്രാപ്തമാക്കുന്ന തരത്തിലാണ് മെറ്റാ തങ്ങളുടെ പുതിയ ബിസിനസ് ഏജന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ രീതിയിൽ ഉത്തരം നല്‍കുക, ഉല്‍പ്പന്നങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളും ശുപാര്‍ശകളും നൽകുക, അപ്പോയിന്റ്‌മെന്റുകള്‍ ഫിക്സ് ചെയ്യുക, വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സഹായിക്കുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും നല്‍കുന്ന തരത്തിലാണ് മെറ്റാ ബിസിനസ് ഏജന്റ് രൂപകല്‍പ്പന ചെയ്യ്തിരിക്കുന്നത്.

ബിസിനസുകാർക്ക് യുടെ സഹായത്തോടെ എളുപ്പത്തിലും കൃത്യമായും വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനും ഇത് സഹായകരമാകും.

മുംബൈയില്‍ നടന്ന വാര്‍ഷിക ബിസിനസ് ഉച്ചകോടിയിൽ മെറ്റാ ഇന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും കണ്‍ട്രി ഹെഡുമായ അരുണ്‍ ശ്രീനിവാസ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്.

ടെലികോളർ, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ പണിയാണ് ഇതുവഴി എളുപ്പാകുന്നത്. മേഖലയി ജോലി ചെയ്യുന്നവർക്ക് ഒരുപക്ഷെ ജോലി നഷ്ടപ്പെടാനും മെറ്റാ ബിസിനസ് ഏജന്റ് വഴിയൊരുക്കാനും സാധ്യതയുണ്ട്.




Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal