MARKET | വീണ്ടും യുദ്ധമണി മുഴങ്ങുന്നു, വിപണിയിൽ ആശങ്ക

വീണ്ടും യുദ്ധത്തിന്റെ കരിനിഴൽ, ഓഹരി വിപണി കൂപ്പുകുത്തുന്നു.

അമേരിക്കയും ഇറാനും തമ്മിലുണ്ടായ സമാധാന ഉടമ്പടി തകരുകയും വീണ്ടും യുദ്ധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ വിപണി വൻ തോതിൽ തകർന്നടിഞ്ഞു.

നിലവിലുണ്ടായ സമാധാന കരാർ തകരുകയും അമേരിക്ക ഇറാന്റെ 85 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും വന്ന വാർത്ത ഓഹരി വിപണിയിൽ കടുത്ത ആശങ്ക ഉണ്ടാക്കി.

ഇന്ന് ഇന്ത്യൻ ഓഹരി വിപണി കടുത്ത സമ്മർദ്ദത്തിനാണ് സാക്ഷ്യം വഹിച്ചത് . ബിഎസ്ഇ സെൻസെക്സ് 1,760 പോയിന്റിലധികം ഇടിഞ്ഞ് 76,414.04 ലും എൻഎസ്ഇ നിഫ്റ്റി 553.35 പോയിന്റ് ഇടിഞ്ഞ് 23,845.35 ലും ആണ് ക്ലോസ് ചെയ്തത്.

ഇരു രാജ്യങ്ങളും വീണ്ടും യുദ്ദത്തിനായി കൊമ്പുകോർക്കുന്ന സഹകര്യം വിപണി വലിയ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ ക്രൂഡ് ഓയിൽ വില്പന അമേരിക്ക റദ്ധാക്കി .

ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിലായതു വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കി. ഓയിൽ കമ്പനികളുടെ ഹരി 4 ശതമാനംവരെ നഷ്ടത്തിലായി.

ടയർ, പെയിന്റ് , വ്യോമയാന കമ്പനികളുടെ ഓഹരികളും നഷ്ടത്തിലാണ് പോകുന്നത്.

റിയൽറ്റി , ഫാർമ, മെറ്റൽ ഹെൽത്ത് കെയർ ഒഴികെ ബാക്കി ഒട്ടുമിക്ക എല്ലാ മേഖലകളിലും ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി.

വരും ദിനങ്ങളിൽ പശ്ചിമേഷ്യൻ പ്രശ്നങ്ങളും എണ്ണ വിതരണവും എങ്ങനെയാകും എന്നതിനെ ആശ്രയിച്ചായിരിക്കും വിപണി മുന്നോട്ടു പോകുക.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal