RUBBER | റെക്കോർഡ് നേട്ടവുമായി റബ്ബർ വില

കേരളത്തിലെ റബ്ബർ വിപണിയിൽ വൻ കുതിപ്പ്. ഇറങ്ങിക്കിടന്ന റബ്ബർ ഇപ്പോൾ കുതിച്ചുകയറി 271 ൽ എത്തിയിരിക്കുന്നു.

ആർഎസ്എസ് -4 ഗ്രേഡ് റബ്ബർ വില ഇപ്പോൾ റെക്കോർഡ് നിരക്കായ 271 ൽ എത്തിയിരിക്കുന്നു.

കേരളത്തിലെ റബ്ബർ കർഷകരെ സംബന്ധിച്ചെടുത്തോളം ഈ വിലക്കയറ്റം ഒരു വലിയ ആശ്വാസമാണ്. കുറേകാലമായി ഉറങ്ങിക്കിടന്ന റബ്ബർ വിപണിയിൽ ഒരു പ്രതീക്ഷയുടെ പൊൻവെളിച്ചം നൽകുന്നതാണ് ഈ വില വർദ്ധനവ്.

വില വർധിച്ചത് ആശ്വാസമായി തോന്നാമെങ്കിലും മഴക്കാലമായതിനാൽ റബർവെട്ട് പല സ്ഥലങ്ങളിലും കൃത്യമായി നടക്കുന്നില്ല. കനത്ത മഴ കാരണം പല തോട്ടങ്ങളിലും റബ്ബർ വെട്ടാൻ സാധിക്കുന്നില്ല. അതിനാൽ ഉല്പാദനം കുറയുന്നു. ഇതുമൂലം വർധിച്ച വില നേടാൻ പല കർഷർകാർക്കും സാധിക്കുകയില്ല.

2024 ൽ ആയിരുന്നു റബ്ബറിന് ഏറ്റവും വലിയ വില കിട്ടിയത്. 247 രൂപയായിരുന്നു അത്. ആ റെക്കോർഡ് ഭേദിച്ചുകൊണ്ടാണ് ഇപ്പോൾ 267 രൂപയായി ഉയർന്നിരിക്കുന്നത്.

തായ്‌വാൻ, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റബ്ബർ ഉത്പാദനം കുറഞ്ഞതാണ് കേരളത്തിൽ റബ്ബർ വില പെട്ടന്ന് കുതിച്ചുകയറാനുണ്ടായ കാരണമായി വിലയിരുത്തപ്പെട്ടുന്നത്. വൻതോതിൽ റബ്ബർ ഉത്പാദനം നടത്തുന്ന രാജ്യങ്ങളാണ് തായ്‌വാൻ, മലേഷ്യ, ഇൻഡോനേഷ്യ.

കേരളം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റബ്ബറിന്റെ താങ്ങുവില 200 രൂപയാണ്.അതിനേക്കാൾ 71 രൂപ കൂടുതലായാണ് ഇപ്പോൾ വില്പന നടക്കുന്നത്.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal