ഇന്ത്യയിൽ വരുനാളുകളിൽ വൻ നിക്ഷേപങ്ങൾ നടത്താൻ ആമസോൺ ഒരുങ്ങുന്നു
വരുന്ന 3-4 വർഷത്തിനുള്ളിൽ ആമസോൺ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 48 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചു. 2026 മുതൽ 2030 വരെയുള്ള കാലയളവിലാണ് ഈ നിക്ഷേപങ്ങൾ ഉണ്ടാകുക.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് , ക്വിക്ക് കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിലായിരിക്കും നിക്ഷപം കൂടുതലും നടത്താൻ കമ്പനി ഉദ്ദേശിക്കുന്നത്.
ആമസോൺ സിഇഒ ആൻഡി ജാസിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ആണ് ഈ പ്രഖ്യാപനം ഉണ്ടായതു.
മുംബൈയിലും ഹൈദരാബാദിലും AI, ക്ലൗഡ് (AWS) എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 ബില്യൺ ഡോളർ പ്രത്യേകം നീക്കിവെച്ചിരിക്കുന്നു.
പ്രാദേശിക സംരംഭങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമായി അത്യാധുനിക AI ചിപ്പുകളും മറ്റ് സേവനങ്ങളും നല്കുന്നതിലായിരിക്കും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ആമസോണിന്റെ ആഗോള തന്ത്രത്തിൽ ഇന്ത്യയുടെ നിർണായകമായാ പങ്ക് വഹിക്കുന്നതിനെപ്പറ്റി കമ്പനി സിഇഓ ഊന്നിപ്പറഞ്ഞു. ആമസോണിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ബിസിനസുകളിൽ ഒന്നാണ് ഇന്ത്യ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയുടെ മാർക്കറ്റ്പ്ലേസ് മോഡലിന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, റീട്ടെയിൽ, ഐടി മേഖലകൾ ഓൺലൈനിലേക്കും ക്ലൗഡിലേക്കും കൂടുതലായി മാറുന്നതിനാൽ കമ്പനി ഗണ്യമായ വളർച്ചാ സാധ്യതകൾ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേത്തു.
.png)