യുഎഇ യിൽ ഇന്ത്യൻ ബാങ്കുകളിലും മറ്റു ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപിക്കുന്ന നിക്ഷേപങ്ങളുടെ പലിശനിരക്ക് ആർബിഐ വർധിപ്പിച്ചിരുന്നു.
യുഎഇ യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് വൻ നിക്ഷേപ അവസരം ഒരുക്കിയിരിക്കുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .
വിപണിയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശനിക്ഷേപം ആകർഷിക്കാനായി കേന്ദ്ര നിർദേശപ്രകാരം ആർബിഐ നൽകിയ താത്കാലിക ഇളവ് പ്രകാരം നല്ല പലിശനിരക്കാണ് പ്രവാസി ഇന്ത്യക്കാർക്ക് ഇപ്പോൾ ലഭിക്കുക .
ഡോളറിലോ, മറ്റ് വിദേശ കറൻസികളിലോ നിക്ഷേപം നടത്താനുള്ള അവസരം ഇതുവഴി പ്രവാസി ഇന്ത്യക്കാർക്ക് ലഭിക്കുന്നത്.
വെറും 3 മുതൽ 4 ശതമാനം വരെ ഉണ്ടായിരുന്ന പലിശ നിരക്ക് ഇപ്പോൾ 6 മുതൽ 7 ശതമാനം വരെ ലഭിക്കുന്നതാണ്. ഈ പലിശനിരക്കിന് ഇന്ത്യയിൽ പൂർണമായും നികുതി ഇളവും ഉണ്ടായിരിക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത .
പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാക്കി പുതുക്കുന്ന നിക്ഷേപങ്ങൾക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക. സെപ്റ്റംബർ 30 വരെയാണ് നിലവിൽ ഈ ആനുകൂല്യം ആർബിഐ നൽകുന്നത്.
.png)