വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം പെട്രോളിയം മന്ത്രാലയം നീക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ സർക്കാർ വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തു നീക്കി. ഇത് സംബന്ധിച്ച് ഉത്തരവുകൾ സംസ്ഥാന സർക്കാരുകൾക്ക് പെട്രോളിയം മന്ത്രാലയം നൽകി എന്നാണ് അറിയാൻ കഴിയുന്നത്.യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണം സുഖമമാക്കാനായിരുന്നു വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
ആദ്യം 20 ശതമാനവും പിന്നീട് 70 ശതമാനം വരെ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇത് മൂലം ഹോട്ടലുകൾക്കും മറ്റ് അനുബന്ധ മേഖലകളിലും വൻ പ്രതിസന്ധി ആണ് ഉടലെടുത്തത്. പല ഹോട്ടലുകളും താത്കാലികമായി അടച്ചു പൂട്ടുകവരെ ഉണ്ടായി.
നിയന്ത്രണം വന്നതോടെ സിലിണ്ടറുകൾ കിട്ടാനില്ലാതെ വരികയും കരിഞ്ചന്തയിൽ വില രണ്ടും മൂന്നും ഇരട്ടി വർധിക…
അതോടൊപ്പം എൽപിജി സിലിണ്ടർ ഉപയോഗിക്കുന്നവർ ഈ ജൂൺ 30 ന് മുമ്പ് തങ്ങളുടെ ഇ കെവൈസി പൂർത്തിയാക്കണം. അല്ലെങ്കിൽ അവർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ഭാരത്, ഇന്ത്യൻ, എച്ച് പി പാചക വാതക സബ്‌സിഡി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
.png)