യു എസ് കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വലിയ തോതിൽ വില വർധിപ്പിച്ചിരിക്കുന്നു.
മാക്ബുക്ക്, ഐപാഡ്, ആപ്പിൾ ടി വി, മാക് ഡെസ്ക്ടോപ് തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് കമ്പനി വില വർധിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഐഫോണുകളുടെ മാത്രം വില തല്ക്കാലം വർധിപ്പിച്ചിട്ടില്ല. എന്നിരുന്നാലും വരും നാളുകളിൽ ഇതിനും വില വർധിക്കും എന്നാണ് അറിയുന്നത്.
മെമ്മറി ചിപ്പുകൾ തുടങ്ങിയ അസംസ്കൃത സാധങ്ങളുടെ വില അന്താരാഷ്ട്ര മാർക്കറ്റിൽ ക്രമതീതമായി വർധിച്ചതാണ് ഈ വിലക്കയറ്റത്തിന് കാരണമായി പറയുപ്പെടുന്നത്.
ഈ വിലവർദ്ധനവ് മറ്റു രാജ്യങ്ങളിലും കമ്പനി നടത്തിയിട്ടുണ്ട്.
3, 4 മടങ്ങാണ് മെമ്മറി ചിപ്പുകളുടെ വിലയിൽ അടുത്തകാലത്തു വർധന ഉണ്ടായത്. ഇതാണ് പ്രധാനമായും ആപ്പിൾ ഉത്പന്നങ്ങളുടെ വില വർധനവിന് കാരണം.
ആപ്പിൾ കൂടാതെ മറ്റു കമ്പനികളും തങ്ങളുടെ കമ്പ്യൂട്ടർ ഉത്പന്നങ്ങളുടെ വില വർധിപ്പിക്കും എന്നാണ് പുറത്തു വരുന്ന വാർത്ത.