പെട്രോൾ ഡീസൽ എന്നിവയുടെ റേഷനിങ് മാറ്റുന്നു. ഇനി എല്ലാവർക്കും പെട്രോൾ ഡീസൽ എന്നിവ യാതൊരു നിബന്ധനകളും ഇല്ലാതെ ലഭിക്കും.
ജൂലൈ ഒന്ന് മുതൽ പെട്രോൾ ഡീസൽ ഉത്പന്നങ്ങളുടെ ഉപയോഗത്തിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ മാറ്റുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം മുന്നിൽ കണ്ടുകൊണ്ട് ഇന്ത്യയിലുടനീളം പെട്രോളിയം ഉത്പന്നങ്ങളുടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് സർക്കാർ ഓരോന്നായി നീക്കുന്നു.
പെട്രോൾ ഡീസൽ എന്നിവയ്‌ക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ അടിയന്തിര നിയന്ത്രണങ്ങളും നീക്കി ജൂലൈ 1 മുതൽ പഴയതുപോലെ ആക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.
കഴിഞ്ഞ ജൂൺ മാസത്തിലാണ് സർക്കാർ വാണിജ്യ ആവശ്യങ്ങൾക്കായി പൊതുവായ പമ്പുകളിൽ നിന്നും പെട്രോൾ ഡീസൽ വാങ്ങുന്നത് നിർത്തലാക്കുകയും ഒരു വാഹനത്തിന് പരമാവധി 200 ലിറ്റർ ഡീസലും 40 ലിറ്റർ പെട്രോളും മാത്രമേ നൽകാവൂ എന്ന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ഈ നിയന്ത്രണമാണ് ജൂലൈ ഒന്ന് മുതൽ എടുത്തുകളയുന്നത് .
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിലവിലുണ്ടായിരുന്ന നിയന്ത്രണം കഴിഞ ആഴ്ച സർക്കാർ പിൻവലിച്ചിരുന്നു.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും എണ്ണയുടെ ലഭ്യത തടസമില്ലാതെ തുടരുന്നത് ആണ് ഈ മാറ്റങ്ങൾക്കുള്ള പ്രധാന കാരണം.
.png)