പുതിയ മാസം പിറന്നതോടെ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല മാറ്റങ്ങളും രാജ്യത്തു ഉണ്ടായിരിക്കുന്നു.
ജൂലൈ ഒന്ന് മുതൽ രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് നടപ്പാക്കിയിരുന്നു പെട്രോൾ ഡീസൽ നിയന്ത്രങ്ങൾ പൂർണമായും നീക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കാyയും ഇന്ന് മുതൽ ചില്ലറ വില്‍പ്പന പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനും വിലക്കുണ്ടായിരിക്കുന്നതല്ല.
പെട്രോള്‍ കയറ്റുമതി തീരുവയിലും ജൂലൈ ഒന്ന് മുതൽ വര്‍ധനവു ഉണ്ടായിട്ടുണ്ട്. പ്രത്യേക അധിക എക്‌സൈസ് തീരുവ ലിറ്ററിന് 1.5 രൂപയില്‍ നിന്നും 4 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത് .
രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതൽ നിലവിലെ വിലയായ 3,113.50 രൂപയിൽ നിന്നും 183.50 രൂപ കുറച്ചതുവഴി പുതിയ സിലിണ്ടര്‍ വില ഇപ്പോൾ 2,930 രൂപ ആയി.
2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി 2026 ജൂലായ് 31 ആയിരിക്കും. അതിനുശേഷം പിഴ ഫയൽ ചെയ്താൽ പിഴ ഉണ്ടായിരിക്കുന്നതാണ്. 5 ലക്ഷം രൂപയ്ക്ക് മുകളിൽ വാര്‍ഷിക വരുമാനമുള്ള നികുതിദായകര്‍ക്ക് 5,000 രൂപ വരെയും, അഞ്ച് ലക്ഷം രൂപkക്ക് താഴെ വരുമാനമുള്ളവര്‍ക്ക് 1,000 രൂപയും പിഴ നല്‍കേണ്ടതായി വരും.
ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്ക് പിഴ ഇരട്ടിയായി. നിലവിലുണ്ടായിരുന്ന 250 രൂപ ഉണ്ടായിരുന്ന പിഴ 500 രൂപയായി ഉയർത്തി. സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളില്‍ നിയമവിരുദ്ധമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2500 രൂപ വരെ പിഴ ഈടാക്കും.
പാസ്‌പോർട്ടിന്റെ ഫീസിലും വാൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. പുതുതായി അപേക്ഷിക്കുമ്പോൾ 36 പേജുള്ള പാസ്‌പോർട്ടിന് നിലവിലുണ്ടായിരുന്ന 1500 രൂപ കുത്തനെ 2500 രൂപയാക്കി വർധിപ്പിച്ചിരുന്നു. 60 പേജുള്ള പാസ്‌പോർട്ടിന്റെ വില 2000 രൂപയില്‍ നിന്ന് 3500 രൂപയായും kഊട്ടിയിരിക്കുന്നു. തത്കാല്‍ ആയി എടുക്കുന്ന 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതല്‍ 5000 രൂപയും 60 പേജുള്ളതിന് 6000 രൂപയും അപേക്ഷാ ഫീസായി നല്‍കണം.
ആധാർ കാർഡിൽ ഇമെയില്‍ വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് നിലവിലുണ്ടായിരുന്ന 75 രൂപ ഫീസ് പൂർണ്ണമായും ഒഴിവാക്കി. ജൂലായ് ഒന്നു മുതല്‍ ഡിസംബർ 31 വരെ പൊതുജനങ്ങള്‍ക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
അർബിഐ ചില കാർഡുകളുടെ റിവാര്‍ഡ് പോയിന്റുകള്‍ക്ക് പ്രതിമാസ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന നിലവിൽ ആനുകൂല്യങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ അതാതു ബാങ്കുകളുടെ കാർഡുകളിൽ നിന്നും അറിയാവുന്നതാണ്.
മാറ്റമില്ലാതെ തുടരുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ത്യയിൽ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. അത് പഴയപടി തന്നെ തുടരുന്നതായിരിക്കും. 942 രൂപയാണ് ഇപ്പോഴത്തെ ഗാർഹിക സിലിണ്ടറുകളുടെ വില.
രാജ്യത്തു പെട്രോളിനും ഡീസലിനും വിലയിൽ നിലവിൽ മാറിയില്ല. വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 114 മുതല്‍ 118 രൂപ വരെയും ഡീസല്‍ 103 രൂപ മുതല്‍ 105 രൂപ വരെയുമാണ് ഇപ്പോഴത്തെ നിരക്ക്.
ഇന്ന് മുതൽ നിലവിൽ വരുന്ന നിയമങ്ങൾ ഇതൊക്കെയാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ കൃത്യമായി അതാതു സ്ഥാപനങ്ങളുടെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് അന്വേഷിച്ചറിയാവുന്നതാണ് .
.png)