കൂട്ടിയ നിരക്ക് കുറച്ചുകൊണ്ട് മാതൃകയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീടൈൽ കമ്പനിയായ നയാര എനർജി. ഇനി പഴയനിരക്കിൽ ആവശ്യത്തിന് പെട്രോളും ഡീസലും അടിക്കാം.
പശ്ചിമേഷ്യൻ പ്രതിസന്ധിമൂലം പെട്രോൾ ഡീസൽ നിരക്ക് വർധിപ്പിച്ച നായരാ ഇപ്പോൾ കൂടിയ തങ്ങളുടെ നിരക്ക് കുറച്ചിരുന്നു.
യുഎസ് -ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് അടച്ചിടുകയും അസംസ്കൃത പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും എണ്ണ വിതരണം തടസപ്പെടുകയും ചെയ്ത സാഹചര്യത്തിൽ നായരാ പെട്രോൾ വില ലിറ്ററിന് 5.30 രൂപയും ഡീസൽ വില 3 രൂപയും കൂട്ടിയിരുന്നു.
ഇപ്പോൾ ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ ശേഖരം കയ്യിൽ ഉള്ളതിനാലാണ് നയാര കമ്പനിയുടെ കൈവശം സ്റ്റോക്ക് ഉണ്ട് എന്നാണ് അറിയുന്നത്. അതിനാലാണ് കമ്പനി കൂട്ടിയ വില കുറയ്ക്കാൻ തയ്യാറായത്.
പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കമ്പനി കുറിച്ചിരിക്കുന്നത്.
ഒരു ഇൻഡോ -റഷ്യൻ എണ്ണ ശുദ്ധീകരണ വിപണ കമ്പനിയാണ് നയാര എനർജി ലിമിറ്റഡ്
.png)