A I | ഒരുവർഷത്തിനിടെ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിൽ അധികം പേരുടെ ജോലി !

വൻകിട ടെക് കമ്പനികളിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഒറാക്കിൾ ടെക്നോളജി ഭീമൻ കമ്പനി ഒരു വർഷത്തിനുള്ളിൽ 21,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നു. അതുപോലെ തന്നെ ആമസോൺ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാരും തങ്ങളുടെ ജോലിക്കാരുടെ എണ്ണം വെട്ടികുറയ്ക്കുകയുണ്ടായി. ഇതെല്ലാം കൂടി കൂട്ടി നോക്കുമ്പോൾ ഏകദേശം ഒരു ലക്ഷത്തിലേറെ ജീവനക്കാരെയാണ് വൻകിട ടെക്നോളജി കമ്പനികൾ ഒരുവർഷത്തിനുള്ളിൽ പിരിച്ചുവിട്ടിരിക്കുന്നത് .

ഇതിന്റെയെല്ലാം മൂല കരണത്തിലേക്കു ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ക്കു അമിതമായ പ്രാധാന്യം നൽകികൊണ്ട് കമ്പനികൾ തങ്ങളുടെ ബിസിനസ് പുനഃക്രമീകരണം നടത്തുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എല്ലാം തന്നെ.

വരും നാളുകളിൽ യിൽ വൻതോതിൽ നിക്ഷേപം നടത്താനുള്ള തയ്യാറെടുപ്പുകളാണ് വൻകിട കമ്പനികൾ എല്ലാം തന്നെ. അതിനായി വൻതോതിൽ മുതൽമുടക്ക് ആവശ്യമായി വരുന്നതിനാൽ കമ്പനികൾ തങ്ങളുടെ അനാവശ്യ ജീവനക്കാരെ വെട്ടികുറയ്ക്കുകയും അതുവഴി ലഭിക്കുന്ന പണം സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കായി മുടക്കുകയാണ് ചെയ്യുന്നത്.

വരും വർഷങ്ങളിൽ 200 ബില്യൺ ഡോളർ ക്കു വേണ്ടി ചിലവഴിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. അതിന്റെഭാഗമായി വിവിധ ഘട്ടങ്ങളിലായി വരും നാളുകളിൽ 30,000 ത്തിലേറെ ജോലിക്കാരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്.

ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളും വികസനത്തിനായി വൻതുകകൾ വർഷത്തിൽത്തന്നെ നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് അറിയുന്നത്.

ഇന്ത്യയിലും ടെക് കമ്പനികളിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അന്താരാഷ്ട ടെക് കമ്പനികളിൽ മാത്രം ജോലിചെയ്യുന്നവരെ മാത്രമല്ല ഇന്ത്യൻ ടെക് കമ്പനികളിലും ഇതിന്റെ പ്രകമ്പനം ഉണ്ടാകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ആണ് ഇതിന്റെയെല്ലാം പിന്നിലെ വില്ലൻ. ഒട്ടുമിക്ക മേഖലകളിലെല്ലാം സാകേതികവിദ്യ കയ്യടക്കിവരികയാണ്. കമ്പനികൾ തങ്ങളുടെ പ്രവർത്തങ്ങളിൽ ഉടനീളം അമിതമായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമാകുന്നു. വരും നാളുകളിൽ ഇത് കൂടുകയല്ലാതെ കുറയുകയില്ല. അങ്ങനെവരുന്ന സാഹചര്യങ്ങളിൽ വരും നാളുകളിൽ ജോലിഭാരം ഏറ്റെടുക്കുന്ന ഒട്ടുമിക്ക മേഖലകളിൽ എല്ലാം സാധാരണ ജോലിക്കാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. ഇത് വൻതോതിലുള്ള ജോലിനഷ്ടം ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal