UAE | പുതിയ ബിസിനസ്‌ വളർച്ചയിൽ യുഎഇ യിൽ വൻ കുതിപ്പ്

സ്വന്തമായി ബിസിനസ്‌ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വൻ അവസരമാണ് യുഎഇ ഒരുക്കുന്നത്.
പ്രവാസികളായ ചെറുകിട സംരംഭകരെയും ഫ്രീലാൻസുകളെയും ആണ് ഇത് കൂടുതൽ ആകർഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും ആകർഷകമായ ബിസിനസ്‌ കേന്ദ്രമാക്കി  രാജ്യത്തെ മാറ്റുക എന്നതാണ് യുഎ ഇ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

ഇതുമൂലം ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ അബുദാബിയിൽ നൽകിയ പുതിയ ബിസിനസ്‌ ലൈസൻസുകളിൽ 21 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയുണ്ടായി പറയുന്നു.

പുതിയ ബിസിനസ്‌ തുടങ്ങാനുള്ള നിയമങ്ങൾ ലളിതമാക്കിയതാണ് ഈ കുതിച്ചു ചാട്ടത്തിന് കാരണമായി ചൂണ്ടികാട്ടുന്നത്.

അൽ ഐനി, അൽ ദഫ്ര, അബുദാബി എന്നീ നഗരങ്ങളിൽ യഥാക്രമം 58/28/18 ശതമാനത്തിന്റെ പുതിയ ബിസിനസ്‌ ലൈസൻസുകളുടെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

കമ്പനികൾക്കും നിക്ഷേപകർക്കും അവരുടെ വളർച്ചക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുമെന്ന് സാമ്പത്തിക വികസനവകുപ്പ് അണ്ടർ സെക്രട്ടറി ഹമദ് സയ അൽ മസ്രുയി അറിയിച്ചു.

യുഎഇ യിൽ ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്കും ഇത് ഒരു വലിയ അവസരമായിരിക്കും.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal